UAELatest NewsNewsInternationalGulf

ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ഗ്രേസ് പീരിയഡ് നീട്ടി യുഎഇ

അബുദാബി: ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ഗ്രേസ് പീരിയഡ് നീട്ടി യുഎഇ. ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ഇനി ആറു മാസം വരെ രാജ്യത്ത് തുടരാം. വിസാ കാലാവധി കഴിഞ്ഞാലും പ്രവാസികൾക്ക് രാജ്യത്ത് തുടരാവുന്ന ഗ്രേസ് പീരീയഡ് നിലവിൽ 30 ദിവസമാണ്.

90 മുതൽ 180 ദിവസം വരെയാണ് ഗ്രേസ് പീരീയഡ് നീട്ടിയത്. യുഎഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. ഥാനി ബിൻ അഹ്മദ് അൽ സിയൂദിയാണ് ഇക്കാര്യം അറിയിത്. ജോലി നഷ്ടമായ പ്രവാസികൾക്ക് വളരെയധികം ആശ്വാസമാകുന്ന തീരുമാനമാണിത്. ആറുമാസത്തെ കാലയളവിനുള്ളിൽ രാജ്യത്ത് താമസിച്ചുകൊണ്ട് തന്നെ പുതിയ ജോലി കണ്ടെത്താൻ പുതിയ നടപടി പ്രവാസികൾക്ക് സഹായകമാകും.

Read Also: ഉന്നതതലത്തിൽ അറിഞ്ഞേ തിരിച്ചയയ്ക്കാവൂ: അഫ്ഗാൻ പൗരൻമാ‍ർക്ക് രാജ്യം വിടാൻ മുൻകൂ‍ർ അനുമതി വേണമെന്ന് ആഭ്യന്തരമന്ത്രാലയം

അടുത്ത 50 വർഷങ്ങളിൽ യുഎഇയെ തൊഴിൽ, നിക്ഷേപം, സംരംഭകത്വം, വിദ്യാഭ്യാസം, ജീവിതരീതി എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടികൾ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. രാജ്യത്തേക്കുള്ള പ്രവേശനം, റസിഡൻസി എന്നീ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബിസിനസ് യാത്രകൾക്കുള്ള പെർമിറ്റ് മൂന്നു മാസത്തിൽ നിന്ന് ആറു മാസമായി ഉയർത്തിയിട്ടുണ്ട്. അടുത്ത കുടുംബാംഗങ്ങളുടെ വിസയിൽ മാതാപിതാക്കൾക്ക് സ്പോൺസർഷിപ്പ്, മാനുഷിക പരിഗണന നൽകേണ്ട കേസുകളിൽ ഒരു വർഷത്തെ റസിഡൻസി നീട്ടി നൽകൽ, മാതാപിതാക്കളുടെ റസിഡൻസി വിസയിൽ കുട്ടികളെ സ്‌പോൺസർ ചെയ്യാവുന്ന പ്രായപരിധി 18 ൽ നിന്ന് 25 ആയി ഉയർത്തുക തുടങ്ങിയവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ.

യുഎഇയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രണ്ട് പുതിയ തരം വിസാ സേവനങ്ങളും പ്രഖ്യാപിച്ചു. കമ്പനികളുടെ വർക്ക് പെർമിറ്റില്ലാതെ തന്നെ യുഎഇയിൽ താമസിക്കാൻ കഴിയുന്ന ഗ്രീൻ വിസ, പ്രത്യേക കഴിവുകളുള്ളവരെയും മികവ് തെളിയിച്ചവരെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിനായുള്ള ഫ്രീലാൻസ് വിസ എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച വിസാ സേവനങ്ങൾ.

Read Also: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ഹർജിയിൽ തീരുമാനവുമായി സുപ്രീംകോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button