CricketLatest NewsNewsSports

ഓവലിൽ തിങ്കളാഴ്ച രാത്രി അവരുടേതാവും അവസാന ചിരി: വോൺ

ഓവൽ: സൂപ്പർ സ്പിന്നർ ആർ അശ്വിന് തഴഞ്ഞ് ഇന്ത്യ ഇംഗ്ലണ്ടിൽ തുടർച്ചയായി ജഡേജയ്ക്ക് അവസരം നൽകിയതിന് വിമർശിച്ചവരിൽ മുൻനിരയിലായിരുന്നു മുൻ ഇംഗ്ലീഷ് താരം മൈക്കിൾ വോൺ. ഇപ്പോഴിതാ തന്റെ നിലപാടിൽ മലക്കം മറിഞ്ഞിരിക്കുകയാണ് താരം. ജഡേജയെ ഇറക്കിയുള്ള കളി ഗുണം ചെയ്തേക്കുമെന്നാണ് വോൺ ഇപ്പോൾ പറയുന്നത്.

‘അശ്വിനായിരുന്നു കളിക്കേണ്ടിയിരുന്നത് എന്നാണ് എല്ലാവർക്കും തോന്നിയത്. എന്നാലവർ അശ്വിൻ ഇല്ലാതെ ഇറങ്ങി. പക്ഷേ ഈ ഇന്ത്യൻ ടീമിലെ മാറ്റങ്ങളിലൂടെ അവരുടെതാവും അവസാന ചിരി എന്ന് ഞാൻ കരുതുന്നത്. തിങ്കളാഴ്ച രാത്രി ഞാൻ പറഞ്ഞതാണ് ശരി എന്ന് എല്ലാവർക്കും ബോധ്യമാകും. എന്നാൽ അശ്വിനെ കളിപ്പിച്ചിരുന്നു എങ്കിൽ നിങ്ങൾക്ക് വേഗത്തിൽ ജയത്തിലേക്ക് എത്താനാവുമായിരുന്നു’ വോൺ പറഞ്ഞു.

Read Also:- ഇംഗ്ലണ്ടിൽ ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത് രോഹിത്: ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ലക്ഷ്യം 368 റൺസ്

അതേസമയം, നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മുന്നിൽ 368 റൺസ് വിജയ ലക്ഷ്യം വെച്ച് ഉജ്ജ്വലമായി തിരിച്ചടിച്ച് ഇന്ത്യ. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ പോരാട്ടം 466 റൺസിൽ അവസാനിച്ചു. വാലറ്റത്ത് ഉമേഷ്‌ യാദവും ബുമ്രയും, താക്കൂറും മികച്ച മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ ലീഡ് 368.

shortlink

Related Articles

Post Your Comments


Back to top button