കാബൂൾ : അഫ്ഗാനിസ്താനിൽ സർക്കാർ രൂപീകരണച്ചടങ്ങിലേക്ക് പാകിസ്താൻ, റഷ്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെ ക്ഷണിച്ച് താലിബാൻ. താലിബാൻ സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച ഘട്ടങ്ങളിലും ഈ മൂന്ന് രാജ്യങ്ങളും താലിബാന് അനുകൂലമായ നിലപാടുകൾ സ്വീകരിച്ചിരുന്നു.
അഫ്ഗാനിലെ അവസാന പ്രവിശ്യയായ പഞ്ച്ശിറും കൂടി കീഴടക്കിയതിന് പിന്നാലെയാണ് സർക്കാരിന്റെ സ്ഥാനാരോഹണ ചടങ്ങിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താലിബാൻ പുറത്ത് വിടുന്നത്. അതേസമയം ഏത് ദിവസമാണ് ചടങ്ങ് നടക്കുന്നത് എന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരം പുറത്ത് വന്നിട്ടില്ല.
തുർക്കി, ഇറാൻ, ഖത്തർ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. താലിബാൻ അനുകൂല ട്വിറ്റർ പേജിലാണ് ഈ രാജ്യങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചതായി പറയുന്നത്. അമേരിക്കയ്‌ക്കും താലിബാനും ഇടയിൽ മദ്ധ്യസ്ഥത വഹിച്ചത് ഖത്തറാണ്. അഫ്ഗാൻ അമേരിക്കൻ സൈന്യത്തിന്റെ കീഴിലായിരുന്ന സമയത്തും ഖത്തറാണ് പ്രധാന താലിബാൻ നേതാക്കൾക്ക് അഭയം നൽകിയത്.
Post Your Comments