തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കാനൊരുങ്ങി ആരോഗ്യമന്ത്രി വകുപ്പ്. മെഡിക്കല്‍ കോളജുകളില്‍ എല്ലാ ദിവസവും ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളില്‍ എല്ലാ വ്യാഴാഴ്ചയുമാണ് കൊവിഡാനന്തര ക്ലിനിക്ക് പ്രവര്‍ത്തിക്കുക. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് 12 മുതല്‍ രണ്ടു മണിവരെയും ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡാനന്തര ചികിത്സയ്ക്ക് എത്തുന്നവര്‍ പണം നല്‍കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ വാര്‍ഡില്‍ 750 രൂപ, ഐസിയു വെന്റിലേറ്ററില്‍ 2000 രൂപ, എച്ച്ഡിയു 1250 രൂപ, ഐസിയു 1500 രൂപ എന്നിങ്ങനെയാണ് കോവിഡാനന്തര ചികിത്സക്ക് ഈടാക്കുന്ന തുക.
Post Your Comments