![](/wp-content/uploads/2021/09/sketch1630905627321.jpg)
കൊല്ലം: വീടിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പട്ടത്താനത്ത് വടക്കേവിള നഗര്‍ കൈലാസത്തില്‍ കാവ്യ മോഹനന് ആണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പ് മുറിക്ക് സമീപത്തെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഹനന് സീന ദമ്പതികളുടെ മകളായ കാവ്യ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിരുന്നു.
ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments