കൊച്ചി: കൊവിഷീല്‍ഡ് രണ്ട് ഡോസ് വാക്സിനുകള്‍ തമ്മിലുള്ള ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. 84 ദിവസം വരെ കാത്തിരിക്കാതെ താത്പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കോടതി. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യവാക്സിന് ഇളവ് ബാധകമല്ല.
കൊവിഷീല്‍ഡ് ഡോസുകള്‍ തമ്മിലുള്ള ഇടവേളയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്‌സ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കിറ്റെക്സിന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതേസമയം സര്‍ക്കാര്‍ നല്‍കുന്ന സൗജന്യവാക്സിന്റെ കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി.
Post Your Comments