കാബൂള്‍: അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം സമ്പൂര്‍ണ്ണമായും ഒഴിഞ്ഞുപോയതോടെ അഫ്ഗാനിൽ അവശേഷിച്ചിട്ടുള്ള അമേരിക്കൻ പൗരന്മാർക്കായി താലിബാന്‍ ഭീകരർ വീടുവീടാന്തരം കയറിയിറങ്ങി തെരച്ചില്‍ നടത്തുന്നതായി റിപ്പോർട്ട്. അഫ്ഗാനില്‍ 100 ലധികം അമേരിക്കക്കാര്‍ രക്ഷപ്പെടാൻ മാര്‍ഗ്ഗമില്ലാതെ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും ഇവരെ കണ്ടെത്താനായി താലബാന്‍ തെരച്ചിൽ തുടരുകയാണെന്നും കാലിഫോര്‍ണിയയില്‍ നിന്നുള്ള നസ്രിയ എന്ന ഗര്‍ഭിണിയായ 25 കാരിയെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
‘തനിക്ക് വീട്ടിലേക്ക് പോകാനാകുമോ? അതോ ഇവിടെ തന്നെ ജീവിതകാലം മുഴുവന്‍ കിടക്കേണ്ടി വരുമോ? അതോ ഇവിടെ മരിച്ചൊടുങ്ങുമോ? എന്താണ് സംഭവിക്കാന്‍ പോകുന്നത്?’ എന്നിങ്ങനെയായിരുന്നു വോയ്‌സ് ഓഫ് അമേരിക്കയോട് നസ്രിയയുടെ പ്രതികരണം. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന അഫ്ഗാന്‍ യുവാവുമായുളള വിവാഹത്തിനായി കഴിഞ്ഞ ജൂണിലാണ് നസ്രിയ അഫ്ഗാനില്‍ എത്തിയത്.
കോവിഡ്: ഒമാനിൽ 80 പുതിയ കേസുകൾ, 148 പേർക്ക് രോഗമുക്തി
അതേസമയം, അമേരിക്കക്കാരെ രാജ്യത്തില്‍ തന്നെ കുരുക്കിയിടുന്ന നടപടി താലിബാന്‍ തുടരുകയാണെന്ന് ടെക്‌സാസ് പ്രതിനിധി മൈക്ക് മക് കൗളിൻ ഞായറാഴ്ച പ്രസ്താവന നടത്തിയിരുന്നു. കൗളിന്റെ പ്രസ്താവനയെ ന്യായീകരിക്കുന്ന വിവരങ്ങളാണ് അഫ്ഗാനിൽ നടക്കുന്നതെന്ന് ഡെയ്‌ലിമെയില്‍ വ്യക്തമാകുന്നു. മസര്‍ ഇ ഷെരീഫില്‍ നിന്നും അമേരിക്കക്കാരുമായി പറക്കാനിരുന്ന ആറ് വിമാനങ്ങൾ താലിബാൻ തടഞ്ഞു വെച്ചിരിക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments