ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സാഹചര്യം വിലയിരുത്താൻ ഡൽഹിയിൽ അടിയന്തിര യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗം പുരോഗമിക്കുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പഞ്ച്ശീർ ഉൾപ്പെടെ അഫ്ഗാനിസ്താന്റെ മുഴുവൻ നിയന്ത്രണവും തങ്ങളുടെ കൈവശമാണെന്ന താലിബാന്റെ വാദത്തിന് പിന്നാലെയാണ് അടിയന്തിര യോഗം വിളിച്ചു ചേർത്തത്. അഫ്ഗാനിസ്താനിൽ പാകിസ്ഥാന്റെ ഇടപെടലുകൾ യോഗം വിലയിരുത്തിയേക്കും. നയതന്ത്ര നടപടികൾ സ്വീകരിക്കുന്നതിനായി അഫ്ഗാനിസ്താനിലെ താലിബാന്റെ പുതിയ നീക്കങ്ങൾ കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ. അഫ്ഗാനിൽ അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.
Post Your Comments