MalappuramLatest NewsKeralaNattuvarthaNews

വിവാഹ വാഗ്ദാനം നൽകി രണ്ട് മാസത്തോളം വാടക കോർട്ടേഴ്‌സിൽ താമസിപ്പിച്ച് വീട്ടമ്മയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വല്ലുമ്പ്രം പുല്ലാര സ്വദേശി കപ്രക്കാട്ട് നിഷാദിനെയാണ് (27) പോലീസ് വീട്ടമ്മയുടെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തത്. രണ്ട് മാസത്തോളം കൂടെ താമസിപ്പിച്ച് യുവാവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് വീട്ടമ്മ നൽകിയ പരാതിയിൽ പറയുന്നു.

Also Read:ആലുവ പള്ളിയിൽ സംഘർഷം: ഇടയലേഖനം വായിക്കുന്നത് തടഞ്ഞ് ഉന്തും തള്ളും

സൗണ്ട് എഞ്ചിനീയർ ആയ ഇയാൾ വീട്ടമ്മയെ പ്രലോഭിപ്പിച്ച് വിവാഹവാഗ്ദാനം നൽകി പെരുവള്ളൂർ പറമ്പിൽ പീടികയിലെ ഒരു വാടക കോർട്ടേഴ്സിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവിടെ രണ്ട് മാസത്തോളം താമസിപ്പിച്ച് തന്നെ പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. പീഡനത്തിനുശേഷം യുവാവ് സ്ഥലത്ത് നിന്നും കടന്നുകളഞ്ഞുവെന്നും ഇതോടെയാണ് ചതി മനസിലായതെന്നും വീട്ടമ്മ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വീട്ടമ്മ പരാതി നൽകിയത്. തേഞ്ഞിപ്പാലം പോലീസിന്റെ അന്വേഷണത്തിലാണ് ഒളിവിൽ കഴിയുകയായിരുന്ന നിഷാദിനെ പിടികൂടാനായത്. ഇന്നലെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button