പുണെ: അമ്മയുടെ കാമുകനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ 21 കാരിയായ യുവതിയെയും സുഹൃത്തിനെയും പൂനെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. അമ്മക്ക് പ്രണയബന്ധമുള്ളതായി മകള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് വാട്സആപ് അക്കൗണ്ട് ഹാക്ക് ചെയ്ത് അമ്മയും കാമുകനും തമ്മിൽ നടത്തിയ ചാറ്റും ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി ആയിരുന്നു തട്ടിപ്പ്.
Also Read:അഫ്ഗാനിസ്താനിൽ പുതിയ സർക്കാർ രൂപീകരിക്കാൻ താലിബാന് എല്ലാ പിന്തുണയും നൽകും: പാകിസ്ഥാൻ സൈന്യം
യുവതിയും രണ്ട് സുഹൃത്തുക്കളും ചേർന്നായിരുന്നു ഇയാളെ ഭീഷണിപ്പെടുത്തിയത്. പണം തട്ടുന്നതിനായി കൃത്യമായ പ്ലാന്‍ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് തയാറാക്കിയിരുന്നു. ഇവർ അമ്മയുടെ കാമുകനെ വിളിച്ച് സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. 15 ലക്ഷം രൂപയായിരുന്നു ഇതിനു ഇവർ ആവശ്യപ്പെട്ടത്. ബിസിനസുകാരനായ ഇയാൾ തന്റെ അഭിമാനം ഓർത്ത് ആദ്യം പണം നൽകാൻ തയ്യാറായി. 2.6 ലക്ഷം രൂപയായിരുന്നു നൽകിയത്.
എന്നാൽ ഇവർ കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പൂനെ സിറ്റി പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. വെള്ളിയാഴ്ച ഒരു ലക്ഷം രൂപ പരാതിക്കാരനില്‍നിന്ന് കൈപ്പറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് യുവതിയെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്.
Post Your Comments