Latest NewsKeralaIndia

ഓഫീസ് ബെഡ്ഷീറ്റ് ട്രാൻസ് യുവതിയുടെ ജഢത്തിൽ! മരിച്ച എസ്‌വി പ്രദീപിനോടും ഇത് പറഞ്ഞിരുന്നു- തന്റെ ജീവനും ഭീഷണിയെന്ന് സനൽ

പിന്നീട് ഒരു വാഹനാപകടത്തിൽ പ്രദീപ് കൊല്ലപ്പെട്ടിരുന്നു. അപകടമണ്ടാക്കിയ വാഹനം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നും സനൽ ചൂണ്ടിക്കാണിക്കുന്നു.

കണ്ണൂർ: 2019 ഏപ്രിൽ ഒന്നിനാണ് കണ്ണൂർ സ്വദേശിയും മൈസൂരുവിൽ സ്ഥിരതാമസവുമാക്കിയ ശാലുവിനെ (40) കെഎസ്ആർടിസി ബസ് ടെർമിനലിനു പിന്നിലുള്ള ശങ്കുണ്ണിനായർ റോഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. എന്നാലിപ്പോൾ രണ്ടു വർഷം കഴിഞ്ഞപ്പോൾ കൊലപാതകത്തെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയ സംസ്ഥാന–രാജ്യാന്തര പുരസ്കാര ജേതാവ് സനൽകുമാർ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചു രംഗത്തെത്തിയിരിക്കുകയാണ്.

ശാലുവിന്റെ മൃതദേഹത്തിൽ കണ്ടെത്തിയ ബെഡ്ഷീറ്റ് താൻ മുൻപു പ്രവർത്തിച്ചിരുന്ന കാഴ്ച ഫിലിം ഫോറത്തിന്റെ ഓഫിസിലുണ്ടായിരുന്നതാണെന്നാണ് സനൽകുമാർ ശശിധരൻ വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ ഓഫിസിലുള്ള ബെഡ്ഷീറ്റ് എങ്ങനെ കോഴിക്കോട്ടെത്തി എന്നതിൽ സംശയമുണ്ടെന്നും സനൽ പറയുന്നു. കാഴ്ചയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ഒരു സംവിധായകന്റെ കാർ ഏറെക്കാലം കാണാതായിരുന്നു. ഇയാൾക്കെതിരെ മീ ടൂ ആരോപണവും ഉയർന്നിരുന്നു.

കാഴ്ചയുടെ ഓഫിസിൽ ട്രാൻസ്ജെൻഡർ വ്യക്തികളെ താനറിയാതെ ചില പ്രവർത്തകർ കൊണ്ടുവന്നിരുന്നതായി സനൽ വ്യക്തമാക്കിയിരുന്നു. മൃതദേഹം ബെഡ്ഷീറ്റിൽ തൂക്കിയെടുത്തു കൊണ്ടുവന്ന് മതിലിനരികിൽ കൊണ്ടുവച്ച രീതിയിലാണ് കാണപ്പെട്ടതെന്നു സനൽ ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു. ഇതുസംബന്ധിച്ചുള്ള പരാതിയിൽ സനലിന്റ മൊഴി എടുത്തിരുന്നെങ്കിലും പിന്നീടൊന്നും നടന്നില്ലെന്നും സനൽ ആരോപിക്കുന്നുണ്ട്. ഈ സംശയം തന്റെ സുഹൃത്തായിരുന്ന മാധ്യമപ്രവർത്തകൻ എസ്.വി.ദീപുമായി സംസാരിച്ചിരുന്നു.

പിന്നീട് ഒരു വാഹനാപകടത്തിൽ പ്രദീപ് കൊല്ലപ്പെട്ടിരുന്നു. അപകടമണ്ടാക്കിയ വാഹനം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നും സനൽ ചൂണ്ടിക്കാണിക്കുന്നു. സമാന്തര സിനിമാകൂട്ടായ്മയായ കാഴ്ച ഫിലിം ഫോറത്തിന്റെ സ്ഥാപകരിലൊരാളായ സനൽകുമാർ തന്റെ ജീവനുതന്നെ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഓഫിസുമായി ബന്ധപ്പെട്ട് ചില റാക്കറ്റുകൾ പ്രവർത്തിക്കുന്നു എന്ന ആരോപണവുമായി സനൽകുമാർ കാഴ്ചയുടെ ഓഫിസ് അടച്ചുപൂട്ടിയിരുന്നു.

വാക്കുതർക്കത്തെ തുടർന്നുണ്ടായ കൊലപാതകമെന്നായിരുന്നു കേസന്വേഷിച്ച പൊലീസിന്റെ നിഗമനം. കഴുത്തിൽ സാരി കുരുക്കി ശ്വാസംമുട്ടിച്ചാണ് ശാലുവിനെ കൊലപ്പെടുത്തിയത്. ശരീരത്തിൽ മുറിവുകളുമുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ദിവസങ്ങളോളം അന്വേഷിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്നും പൊലീസ് പറയുന്നു. പ്രതിഷേധങ്ങളും ആരോപണങ്ങളും ഉണ്ടാവാനുള്ള സാധ്യതകൾ കണക്കിലെടുത്ത് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് ഉടനുണ്ടാവുമെന്നു പറ‍ഞ്ഞെങ്കിലും നടന്നില്ല. കസ്റ്റഡിയിലെടുത്ത യുവാവ് നിരപരാധിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button