തിരുവനന്തപുരം : സംസ്ഥാനത്ത് ഇനിയും വാക്‌സിൻ ലഭിക്കാതെ ഇരുപതു ശതമാനം അധ്യാപകർ ഉണ്ടെന്ന് റിപ്പോർട്ട്. മുഴുവൻ അധ്യാപകർക്കും വിദ്യാർഥികൾക്കും വാക്‌സിൻ ലഭിക്കാതെ സ്കൂൾ തുറക്കരുതെന്നും പ്രതിപക്ഷ അധ്യാപക സംഘടനകൾ പറഞ്ഞു. എന്നാൽ, വിദഗ്ദ സമിതി റിപ്പോർട്ടിന് ശേഷം സ്കൂൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് സർക്കാർ.
അധ്യാപക ദിനമായ സെപ്റ്റംബർ 5-ന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ അധ്യപകർക്കും വാക്‌സിൻ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് വ്യക്താക്കിയിരുന്നു. സെപ്റ്റംബർ അവസാനത്തോടെ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകാൻ ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന് പറഞ്ഞ വാക്ക് പാലിക്കാൻ സാധിച്ചില്ല എന്ന വിമർശനങ്ങളാണ് ഉയരുന്നത്. വാക്‌സിൻ ക്ഷാമം നേടുന്ന സാഹചര്യമുണ്ടെന്നും ഇന്ന് 9 ലക്ഷം ഡോസുകൾ കേരളത്തിൽ എത്തിക്കുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
Read Also : ഇത്തവണ കൊവിഡ് ഒരു വെല്ലുവിളി, എല്ലാം സജ്ജം: നിപ ഐസോലേഷന്‍ വാര്‍ഡ് നിശ്ചയിച്ചുവെന്ന് എ.കെ ശശീന്ദ്രന്‍
80 ശതമാനം അധ്യാപകർക്ക് വാക്‌സിൻ ലഭിച്ചുവെങ്കിലും 50 ശതമാനം വിദ്യാർത്ഥികൾക്ക് ഇതുവരെയും വാക്‌സിൻ ലഭിച്ചിട്ടില്ല. സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചാൽ ഇത് അപകടം വിളിച്ചുവരുത്തും എന്നത് വ്യക്തമാണ്.അതേസമയം, അയൽ സംസ്ഥാനങ്ങളിലെ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിക്കുമ്പോഴും കേരളത്തിൽ തുറക്കുന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
Post Your Comments