COVID 19KeralaLatest NewsNews

കോവിഡ് ചികിത്സാ കേന്ദ്രത്തിൽ 16-കാരിക്ക് നേരേ ലൈംഗികാതിക്രമം: സിഎഫ്എൽടിസി ജീവനക്കാരൻ അറസ്റ്റില്‍

സെപ്റ്റംബര്‍ ഒന്നാം തീയതിയാണ് പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടന്നതെന്ന് പോലീസ് പറഞ്ഞു

പത്തനംതിട്ട : കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പെണ്‍കുട്ടിക്ക് നേരേ വീണ്ടും ലൈംഗികാതിക്രമം. പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ് 16 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തില്‍ പ്രതിയായ ചെന്നീര്‍ക്കര സ്വദേശി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സിഎഫ്എൽടിസിയിലെ താത്കാലിക ജീവനക്കാരനാണ്.

സെപ്റ്റംബര്‍ ഒന്നാം തീയതിയാണ് പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നു. സെപ്റ്റംബര്‍ രണ്ടാം തീയതി കോവിഡ് നെഗറ്റീവായി പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. തുടർന്ന് ചികിത്സാകേന്ദ്രത്തിലെ അധികൃതര്‍ പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിവിട്ടു. എന്നാല്‍, സ്വന്തം വീട്ടിലേക്ക് പോകുന്നതിന് പകരം റാന്നിയിലെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടിലേക്കാണ് 16-കാരി പോയത്.

Read Also   രാജ്യത്ത് ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ശ്രീ​രാ​മാ​യ​ണ യാ​ത്ര​യു​മാ​യി റെ​യി​ല്‍​​വേ

ഇതോടെ മകളെ കാണാനില്ലെന്ന് പറഞ്ഞ് മാതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ 16-കാരിയെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിലും കൗണ്‍സിലിങ്ങിലുമാണ് ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വിവരം പുറത്തറിഞ്ഞത്. ഇതോടെ പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button