KeralaLatest NewsNews

പൊലീസിലെ ആര്‍.എസ്.എസ് ഗ്യാങ്: ‘ആനി രാജയ്ക്ക് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടാവും, പരിശോധിക്കും’- മുഖ്യമന്ത്രി

എന്തെങ്കിലും വിവരം ലഭിച്ചതിനാലാകും അങ്ങനെ പറഞ്ഞത്,'എന്ന് മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് ഉണ്ടെന്ന സി.പി.ഐ ദേശീയ നേതാവ് ആനി രാജയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആനി രാജയുടെ വിമര്‍ശനം എന്ത് അടിസ്ഥാനത്തിലാണെന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ആനി രാജ ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ പ്രവര്‍ത്തകയാണ്. ആ നിലയ്ക്ക് എന്തെങ്കിലും വിവരം ലഭിച്ചതിനാലാകും അങ്ങനെ പറഞ്ഞത്,’എന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്നും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസില്‍ നിന്ന് ഉണ്ടാകുന്നുണ്ടെന്നും ആനി രാജ പറഞ്ഞിരുന്നു. കൂടാതെ സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്നും ആനി രാജ ആവശ്യപ്പെട്ടിരുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ ജാഗ്രതയോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച സമയത്തും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന രീതിയില്‍ കേരളത്തിലെ പൊലീസിലെ ഒരു വിഭാഗം പ്രവര്‍ത്തിച്ചു. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വന്നത്. ആ സമയത്ത് കൂടുതല്‍ ശക്തിയോടെ ഈ സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കണമെന്ന അജണ്ട വെച്ചുകൊണ്ട് പൊലീസ് വീണ്ടും പ്രവര്‍ത്തിക്കുന്നതെന്നാണ് ആനി രാജ പറഞ്ഞത്.

അതേസമയം ആനി രാജയുടെ പരാമര്‍ശം സി.പി.ഐ സംസ്ഥാന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തള്ളിയിരുന്നു. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് പരാതിയില്ലെന്ന് കാനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button