![](/wp-content/uploads/2021/09/rambuttan.jpg)
കോഴിക്കോട്: കോഴിക്കോട് മരിച്ച 12കാരന് നിപ ബാധിച്ചത് റംബൂട്ടാന്‍ പഴത്തില്‍ നിന്നാണെന്ന് സംശയം. പനി വരുന്നതിന് ദിവസങ്ങള്‍ മുമ്പ് കുട്ടി വീടിന് പരിസരത്തുനിന്ന് റംബൂട്ടാന്‍ പഴം കഴിച്ചതായാണ് പുറത്തുവന്നിരിക്കുന്ന വിവരം. അതേസമയം, നിപ ബാധിച്ച് മരിച്ച 12കാരന്റെ ചാത്തമംഗലത്തെ വീട് കേന്ദ്രസംഘം സന്ദര്‍ശിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അഡി. ഡയറക്ടര്‍ ഡോ. രഘുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സ്ഥലത്തെത്തിയത്. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
Read Also : നിപ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക, പനിയും ഛര്‍ദ്ദിയും ഉള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശം
ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂര്‍, പായൂര്‍ മേഖലകളിലാണ് സംഘം സന്ദര്‍ശിച്ചത്. കുട്ടിയുടെ വീടും പരിസരവും സന്ദര്‍ശിച്ച് വിവരം ശേഖരിച്ചു. റംബൂട്ടാന്‍ സാമ്പിളുകള്‍ സംഘം ശേഖരിച്ചു. വീട്ടിലെ ആട് ചത്തുകിടന്ന സ്ഥലത്തും പരിശോധന നടത്തി.
കുട്ടിയുടെ വീടിനടുത്ത പ്രദേശങ്ങളെ ഉള്‍പ്പെടുത്തി മാവൂരില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയിന്റ്‌മെന്റ് സോണാക്കി നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Post Your Comments