News

പഞ്ചാബിൽ കോൺഗ്രസ് തകരും, 2022 നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചിൽ നാല് സംസ്ഥാനങ്ങളും ബിജെപിക്ക്: എബിപി-സീ വോട്ടര്‍ സര്‍വേ

പഞ്ചാബിൽ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 2017നെക്കാള്‍ പത്ത് ശതമാനം കുറഞ്ഞ് 28.8 ശതമാനമാകും

ഡൽഹി: 2022ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുമെന്ന് എബിപി-സീ വോട്ടര്‍ സര്‍വേ. ഇവിടെ ആംആദ്മി പാര്‍ട്ടിക്കാണ് സർവേയിൽ സാധ്യത കല്‍പ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 2017നെക്കാള്‍ പത്ത് ശതമാനം കുറഞ്ഞ് 28.8 ശതമാനമാകുമെന്നും എഎപിയുടേത് 23.7 ശതമാനത്തില്‍ നിന്ന് 35.1 ശതമാനമായി ഉയരുമെന്നുമാണ് പ്രവചനം. 51 മുതല്‍ 57 സീറ്റ് എഎപി നേടുമെന്നും കോണ്‍ഗ്രസ് 38-46 സീറ്റ് നേടുമെന്നും സർവേയിൽ വ്യക്തമാക്കുന്നു. ശിരോമണി അകാലിദൾ 16-24 സീറ്റ് നേടുമെന്നുമാണ് പ്രവചനം

അതേസമയം, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്ന് സർവേ ഫലം വ്യക്തമാക്കുന്നു. യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുമെന്ന് വോട്ടെടുപ്പിൽ പങ്കെടുത്ത 46.5 ശതമാനം പേരും വ്യക്തമാക്കി. സർവേയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ 14.6 ശതമാനവും രാഹുല്‍ ഗാന്ധിയെ 10.6 ശതമാനം പേരുമാണ് പിന്തുണയ്ക്കുന്നത്.

സവാളയാണോ ചെറിയ ഉള്ളിയാണോ ​ഗുണങ്ങളിൽ മികച്ചത്?

ഉത്തര്‍പ്രദേശില്‍ 259-267 സീറ്റുകൾ നേടി ബിജെപി അധികാരത്തില്‍ തുടരും. സമാജ്‌വാദി പാര്‍ട്ടിക്ക് 109-117 സീറ്റും ബിഎസ്പിക്ക് 12-16 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. യുപിയിൽ കോണ്‍ഗ്രസിന് വെറും 3-7 സീറ്റ് ലഭിക്കുമെന്നാണ് സർവേ ഫലം. മുഖ്യമന്ത്രി എന്ന നിലയിൽ യോഗി ആദിത്യനാഥിന്റേത് മികച്ച ഭരണമാണെന്ന് 44 ശതമാനം പേർ വിലയിരുത്തി. മണിപ്പൂരില്‍ 32-36 നേടി ബിജെപി ഭരണത്തുടര്‍ച്ച നേടുമ്പോൾ കോണ്‍ഗ്രസിന് 18-22 സീറ്റും നാഗ പീപ്പിള്‍ഫ്രണ്ടിന് 2-6 സീറ്റും ലഭിക്കുമെന്നാണ് എബിപി-സീ വോട്ടര്‍ സര്‍വേ ഫലം വ്യക്തമാക്കുന്നത്.

ഗോവയില്‍ 40 സീറ്റില്‍ 22-26 സീറ്റ് നേടി ബജെപി ഭരണം നിലനിര്‍ത്തുമ്പോൾ എഎപി 4-8 സീറ്റും കോണ്‍ഗ്രസ് 3-7 സീറ്റും നേടുമെന്നാണ് പ്രവചനം. ഉത്തരാഖണ്ഡില്‍ 70 സീറ്റില്‍ 44-48 സീറ്റുകള്‍ നേടി ബിജെപി ഭരണം നിലനിര്‍ത്തുമ്പോൾ കോണ്‍ഗ്രസിന് 19-23 സീറ്റും എഎപിക്ക് 2 സീറ്റും ലഭിക്കുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button