ThiruvananthapuramLatest NewsKeralaNattuvarthaNews

കോളേജിലേക്ക് സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ ഭാര്യ തിരിച്ചെത്തിയില്ല: മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു

ശാസ്‌താംകോട്ട: ഭാര്യയെ കാണാതായതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു. കുന്നത്തൂർ സ്വദേശി അരുൺ രാജ് ആണ് ആത്മഹത്യ ചെയ്തത്. ഗുജറാത്തിലെ ഒരു ടയർ കമ്പനിയിൽ ആയിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ചാണ് അരുൺ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാസം പതിനാറാം തീയതിയായിരുന്നു സംഭവം. ഭാര്യ ഇറങ്ങിപ്പോയതിൽ മനംനൊന്ത് അരുൺ ജോലി സ്ഥലത്ത് വെച്ച് തൂങ്ങി മരിക്കുകയായിരുന്നു.

കോളേജിലേക്ക് സർട്ടിഫിക്കറ്റ് വാങ്ങാനെന്ന പേരിൽ വീട്ടിൽ നിന്നും ഇറങ്ങിയ ലിറ്റിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. താൻ പോവുകയാണെന്നും ഇനി തന്നെ അന്വേഷിക്കേണ്ടന്നും കുറിപ്പെഴുതി വെച്ചശേഷമായിരുന്നു യുവതി വീട്ടിൽ നിന്നും ഇറങ്ങിയത്. ഇതറിഞ്ഞ അരുൺ ആത്മഹത്യ ചെയ്യുകയായിരുന്നു. അരുണിന്റെ മൃതദേഹം നാട്ടിലെത്തി സംസ്കരിച്ചു.

Also Read:പിസ്ത ചില്ലറക്കാരനല്ല : ആരോഗ്യ ഗുണങ്ങൾ അറിയാം

രണ്ട് വര്ഷം മുൻപായിരുന്നു ലിറ്റിയും അരുണും തമ്മിലുള്ള വിവാഹം. വിവാഹശേഷം അരുൺ തൊഴിൽ തേടി ഗുജറാത്തിലേക്ക് പോയി. ലിറ്റി നഴ്‌സിംഗ് പഠിക്കുമ്പോൾ ആയിരുന്നു വിവാഹം. വിവാഹശേഷം നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയ ലിറ്റി, തന്റെ കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് വാങ്ങാനെന്ന വ്യാജേന കഴിഞ്ഞ മാസം വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. യുവതിയെ കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button