ന്യൂഡൽഹി: നാൽപ്പതുകാരനായ നടൻ സിദ്ധാർത്ഥ് ശുക്ലയുടെ അപ്രതീക്ഷിത മരണം പലരെയും ഞെട്ടിച്ചു. നടനും ബിഗ് ബോസ് സീസൺ -13 വിജയിയും ആയ താരം വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയത് ഹൃദയാഘാതത്തെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ വന്നു. രാത്രി മരുന്നുകള്‍ കഴിച്ച് ഉറങ്ങാന്‍ കിടന്ന സിദ്ധാര്‍ഥ് പിന്നീട് ഉണര്‍ന്നില്ല. ഇന്ത്യയിലുള്ള യുവാക്കൾക്കിടയിൽ ഹൃദയാഘാതം കൂടുന്നത് എന്തുകൊണ്ടാണെന്ന ആശങ്കയും ഇതോടെ ഉടലെടുത്തു.
യുവാക്കളുടെ ജീവിതരീതിയാണ് ഏറെക്കുറെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. 18 നും 25 നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ പോലും ഗുരുതരമായ ഹൃദയസംബന്ധ രോഗങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇന്ത്യയിൽ താരതമ്യേന പ്രായം കുറഞ്ഞവരിൽ ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് എയിംസ് ഡോക്ടർ വിശദീകരിക്കുന്നു.
Also Read: മയ്യഴി വിമോചനസമര നേതാവ് മംഗലാട്ട് രാഘവന്‍ അന്തരിച്ചു: അന്ത്യം കണ്ണൂരിൽ
മാനസിക സമ്മർദ്ദം, ശാരീരിക ആരോഗ്യം, മറ്റ് കാരണങ്ങൾ എന്നിവയാണ് യുവാക്കൾക്കിടയിൽ വർദ്ധിക്കുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളുടെ പ്രധാന കാരണമെന്ന് എയിംസിലെ കാർഡിയോളജി പ്രൊഫസർ ഡോ. അംബുജ് റോയ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കുന്നു. വ്യായാമവും ആരോഗ്യവും ശ്രദ്ധിക്കുന്നവരിൽ പോലും എന്തുകൊണ്ടാണ് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതെന്നാണ് പലരുടെ സംശയം.
വ്യായാമം മാത്രമല്ല ഇവിടെ പ്രധാനമാകുന്നതെന്ന് അദ്ദേഹം പറയുന്നു. വ്യായാമം ചെയ്യുന്നവർ പോലും സമ്മർദ്ദം മൂലം മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും അഭയം പ്രാപിക്കുന്നുവെന്നും ഇത് ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. ആളുകൾ വ്യായാമം ചെയ്യുന്നു, പക്ഷെ സമ്മർദ്ദം ഇല്ലാതാക്കാൻ പുകവലിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് നല്ലതല്ല. പുകവലിച്ചിട്ട് വ്യായാമം ചെയ്യുന്നുണ്ടെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്ന് അദ്ദേഹം പറയുന്നു.
ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. മാനസിക ആരോഗ്യവും ഹൃദയസംബന്ധമായ അസുഖങ്ങളും തമ്മിൽ ബന്ധമുണ്ട്. സമ്മർദ്ദമേറിയ ജീവിതശൈലി ഉള്ളവർക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടുമെന്നും ഇത് ഹൃദയാഘാതത്തിനു കാരണമാകുന്നു. പലരും സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സമയം നൽകാതെ മണിക്കൂറുകളോളം നീണ്ട ജോലി ചെയ്യുന്നു. പ്രൊഫഷണൽ ജീവിതത്തിൽ സ്വയം തെളിയിക്കാനുള്ള സമ്മർദ്ദം പക്ഷെ ഹൃദയത്തിനു വേണ്ട.
പതിവായി ആരോഗ്യപരിശോധന നടത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്ന് ഡോക്‌ടർ പറയുന്നു. സമ്മർദ്ദം ഒഴിവാക്കാൻ പുകവലി ഒഴിവാക്കുക. മയക്കുമരുന്ന് ദുരുപയോഗം ഒഴിവാക്കുക. ധ്യാനത്തിലൂടെയും യോഗയിലൂടെയും മാനസികാരോഗ്യം പരിപാലിക്കുക. നമ്മുടെ ജീവിതശൈലി ശീലങ്ങൾ പരിശോധിക്കാൻ ഓടുന്ന ജീവിതത്തിന്റെ വേഗത കുറച്ച് കുറയ്ക്കാമെന്നാണ് അദ്ദേഹം പറയുന്നത്.
Post Your Comments