
ബംഗളുരു: രാജ്യത്തെ ഇന്ധനവില വര്‍ധനവിന് പുതിയ കാരണം കണ്ടെത്തി കർണാടക എംഎല്‍എ. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതാണ് രാജ്യത്ത് ഇന്ധന വില വർധിക്കാൻ കാരണമെന്ന് കര്‍ണാടകയിലെ ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാര്‍ഡ് പറയുന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാന്‍ ഭരണം പിടിച്ചെടുത്തത് മൂലമുണ്ടായ പ്രതിസന്ധിമൂലം ക്രൂഡോയില്‍ വിതരണത്തില്‍ കുറവുണ്ടായെന്നും അതുകാരണം രാജ്യത്ത് പെട്രോള്‍, ഡീസല്‍, എന്നിവയുടെയും പാചക വാതകത്തിന്റെയും വില വര്‍ധിക്കുകയാണെന്നും അരവിന്ദ് പറഞ്ഞു. വോട്ടര്‍മാര്‍ക്ക് ഇത് മനസിലാക്കാനുള്ള പക്വതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയില്‍ രണ്ട് മാസത്തിനിടെ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍
അതേസമയം, ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാനില്ല എന്നതാണ് വാസ്തവം. ഈ വര്‍ഷം ജൂലൈയില്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണ് ഉള്ളത്. ഇറാഖ്, സൗദി, യു.എ.ഇ, നൈജീരിയ, യു.എസ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നത്.
Post Your Comments