കോട്ടയം: മെഡിക്കല്‍ കോളജില്‍ ന്യൂറോ സര്‍ജറി വിഭാഗം രണ്ടു ദിവസങ്ങളായി തലയോട്ടി തുറന്നുനടത്തിയ രണ്ടു അപൂര്‍വ ശസ്ത്രക്രിയകളും വിജയം. ട്യൂമര്‍ ബാധിച്ച രോഗികളെ പൂര്‍ണമായി മയക്കാതെ (അനസ്തേഷ്യ നല്‍കാതെ) അവരുമായി സംവദിച്ചുകൊണ്ടു നടത്തുന്ന എവേക് ക്രീനിയോട്ടമി ശസ്ത്രക്രിയയാണ് വിജയമായത്. കടുത്തുരുത്തി തിരുവമ്പാടി മറ്റക്കോട്ടില്‍ പീറ്റര്‍ എം. വര്‍ക്കി (46), തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി പ്രദീപ്(49) എന്നിവരാണ് ശസ്ത്രക്രിയകള്‍ക്ക് വിധേയരായത്.
പീറ്റര്‍ കഴിഞ്ഞ ജൂലൈ 27ന് വലതുകൈ തളര്‍ന്നു പോകുന്നതു പോലുള്ള രോഗലക്ഷണവുമായും പ്രദീപ് ആഗസ്റ്റ് 17ന് തലക്കകത്തെ മുഴ നീക്കുന്നതിനുമാണ് ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണനെ കാണുന്നത്. ട്യൂമര്‍ ആണെന്നറിഞ്ഞ ഉടന്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സാധാരണ രീതിയില്‍ രോഗികളെ പൂര്‍ണമായി മയക്കി, ഈ ശസ്ത്രക്രിയ നടത്തിയാല്‍ രോഗികള്‍ക്ക് സംസാരശേഷി നഷ്ടപ്പെടുവാനും ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോകാനും സാധ്യതയുള്ളതിനാലാണ് ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയത്.
Post Your Comments