ഇന്ത്യയില്‍ രണ്ട് മാസത്തിനിടെ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍ : കേരളത്തിന്റെ സ്ഥിതി ഗുരുതരമെന്ന് കേന്ദ്രം https://www.eastcoastdaily.com/news-988247
ന്യൂഡല്‍ഹി : ഇന്ത്യയില്‍ രണ്ട് മാസത്തിനിടെ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലെന്ന് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിനിടെ രണ്ട് മാസത്തിനിടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഉത്സവകാലം ആരംഭിക്കാനിരിക്കെ സ്കൂളുകള്‍ തുറക്കാനുള്ള നീക്കത്തിലും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ കൊവിഡ് കേസുകളില്‍ 70 ശതമാനം കേസുകളും കേരളത്തില്‍ നിന്നുള്ളതാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഓണാഘോഷം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് കേരളത്തില്‍ 30000ന് മുകളില്‍ കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്.
അതേസമയം, കേരളത്തില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍, കോവിഡ് -19 ന്റെ അന്തര്‍സംസ്ഥാന വ്യാപനം തടയുന്നതിന് മതിയായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ കേരളത്തിനോട് നിര്‍ദ്ദേശിച്ചു.
Post Your Comments