ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വിവിധ സംസ്ഥാനങ്ങള്‍. കോവിഡ് മൂന്നാം തരംഗ ഭീഷണി മുന്നില്‍ കണ്ടാണ് പല സംസ്ഥാനങ്ങളും ഇളവുകള്‍ വെട്ടിച്ചുരുക്കുന്നത്.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ 12 ശതമാനത്തിന്‍റെ വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. പകുതിയിൽ കൂടുതലും കേരളത്തിലാണ. മൂന്നാം തരംഗ സാധ്യത മുന്നില്‍ കണ്ട് മിക്ക സംസ്ഥാനങ്ങളും ഒരുക്കങ്ങള്‍ ആരംഭിച്ചു. തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ സെപ്തംബര്‍ 15 വരെ നീട്ടി. ഞായറാഴ്ചകളില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആളുകള്‍ക്ക് പ്രവേശനമില്ല.
കര്‍ണാടകയില്‍ കേരളത്തില്‍ നിന്നു വരുന്നവര്‍ക്ക് ഏഴ് ദിവസമാണ് ക്വാറന്‍റൈന്‍. കോവിഡ് കേസുകള്‍ കൂടി വരുന്ന മഹാരാഷ്ട്രയിലും കര്‍ശന നിന്ത്രണമാണുള്ളത്. രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ക് ഡൗണും ഏര്‍പ്പെടുത്തി മൂന്നാം തരംഗം പരമാവധി വൈകിപ്പിക്കാനാണ് സംസ്ഥാനങ്ങളുടെ ശ്രമം. മുംബൈയില്‍ വിമാനത്താവളങ്ങളില്‍ വിദേശത്തു നിന്നു വരുന്നവര്‍ക്ക് പ്രത്യേക പരിശോധന ആരംഭിച്ചു.
Post Your Comments