KeralaLatest NewsNews

അടി മുതൽ മുടിവരെയുള്ള പൊളിച്ചെഴുത്തിലൂടെ കോൺഗ്രസ് വീണ്ടും ശക്തിപ്പെടും : കെ സുധാകരൻ

കണ്ണൂർ : കോൺഗ്രസിനെ വീണ്ടും ശക്തിപ്പെടുത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇന്നലെ കണ്ട കോൺഗ്രസ് അല്ലാ ആറ് മാസം കഴിഞ്ഞ് കാണാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂർ ഡി സി സി പ്രസിഡൻ്റായി മാർട്ടിൻ ജോർജ് ചുമതല ഏൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ.

പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നത് കോൺഗ്രസ് പ്രവർത്തകരുടെ മനോനില തകരാറിലാക്കി, മനക്കരുത്ത് ചോർത്തി. പാർട്ടിയുടെ അടിത്തട്ടിലെ ദൗർഭല്യം സർവ്വേ നടത്തിയപ്പോൾ വ്യക്തമായതാണ്. നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ വാരിവലിച്ചെഴുതുന്ന അണികൾ പാർട്ടിക്ക് ഭൂഷണമല്ല. പാർട്ടി അച്ചടക്കം പരിശോധിക്കാൻ എല്ലാ ജില്ലകളിലും അഞ്ച് അംഗ കൺട്രോൾ കമ്മീഷൻ ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു.

Read Also  :  അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

2024-ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും സുധാകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button