കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ താലിബാന് പിന്തുണയുമായി രംഗത്ത് വന്ന രാജ്യമാണ് ചൈന. താലിബാന് ചൈന ആയുധങ്ങള്‍ നല്‍കിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. താലിബാന്റെ അന്ത്യശാസനത്തിന് പിന്നാലെ ആഗസ്റ്റ് 31ന് അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പൂര്‍ണമായി പിന്‍മാറിയിരുന്നു. ഇതിന് ശേഷം അഫ്ഗാനുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനൊരുങ്ങുകയാണ് ചൈന.
അഫ്ഗാനിസ്താനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ചൈന ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബാഗ്രാം വ്യോമത്താവളമുള്‍പ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ചൈന ഏറ്റെടുക്കുന്നത് ഇന്ത്യയ്ക്കും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് അകറ്റാനും മേഖലയിലെ ഏക ശക്തിയായി മാറാനുമുളള ചൈനയുടെ തന്ത്രങ്ങളുടെ ഭാഗമാണ് പുതിയ നീക്കം.
ചൈനയുടെ വിഖ്യാത പദ്ധതിയായ ബെല്‍റ്റ് ആന്റ് റോഡ് നടപ്പാക്കാനാണ് ചൈനയുടെ ശ്രമം. ചൈന ഉടന്‍ അഫ്ഗാനിലെ ബാഗ്രാം വ്യോമതാവളം ഏറ്റെടുക്കാന്‍ സാദ്ധ്യതയുണ്ടെന്ന് അമേരിക്കന്‍ മുന്‍ നയതന്ത്രജ്ഞ നിക്കി ഹാലെ ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയ്‌ക്കെതിരേ പോരാടുന്നതിന് അവര്‍ പാകിസ്താനെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും നിക്കി ഹാലെ അഭിമുഖത്തില്‍ പറഞ്ഞു. അഫ്ഗാനിലെ ഏറ്റവും വലിയ വ്യോമതാവളമായ ബാഗ്രാമാണ് കാബൂള്‍ വിമാനത്താവളത്തിനു പകരം യു.എസ് സേന അവസാനനിമിഷം വരെ ആശ്രയിച്ചിരുന്നത്. 20 കൊല്ലത്തിന് ശേഷമാണ് ബാഗ്രാം വ്യോമതാവളം യു.എസ് അഫ്ഗാന് കൈമാറിയത്.
Post Your Comments