തിരുവനന്തപുരം: സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സി വഴിയാക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് 11–ാം ശമ്പള പരിഷ്ക്കരണ കമ്മിഷൻ ശുപാർശ. അല്ലെങ്കിൽ കേരള റിക്രൂട്ട്മെന്റ് ബോർഡ് ഫോർ പ്രൈവറ്റ് സ്കൂൾസ് ആൻഡ് കോളജസ് എന്ന പേരിൽ ബോർഡ് സ്ഥാപിക്കണം. യോഗ്യരായവർ മാത്രമാണ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നത് എന്നത് ഉറപ്പാക്കാനും ബോർഡിന്റെ സാമ്പത്തിക നിലനിൽപ്പിനും ഉദ്യോഗാർഥികളിൽനിന്ന് ഉയർന്ന അപേക്ഷാ ഫീസ് ഈടാക്കണം.
Also Read: ജഡ്ജിമാരിൽ വനിതാ പ്രാതിനിധ്യം കൂട്ടാനൊരുങ്ങുന്നു: എല്ലാം ടീം വർക്കാണെന്ന് ചീഫ് ജസ്റ്റിസ്
ബോർഡ് രൂപീകരിക്കാൻ കാലതാമസമുണ്ടാകുകയാണെങ്കിൽ നിയമനത്തിലെ മെറിറ്റ് ഉറപ്പാക്കാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കണം. എയ്ഡഡ് സ്ഥാപനങ്ങളിലെ ഒഴിവുകൾ മലയാളത്തിലെ രണ്ട് പ്രധാന പത്രങ്ങളിൽ പ്രസിദ്ധീകരിക്കണം. ഇതിൽ മാനേജ്മെന്റിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സൈറ്റുകളുടെ വിലാസവും ഉണ്ടായിരിക്കണം. ഈ ബോർഡിൽ ചെയര്‍മാനെ കൂടാതെ രണ്ട് അംഗങ്ങളും പാർട് ടൈം അംഗമായി യൂണിവേഴ്സിറ്റി വൈസ് ചാൻസലറെയും നിയമിക്കണം.
ഡയറക്ടർ ജനറൽ ഓഫ് എജ്യുക്കേഷനും പാർട്ട് ടൈം അംഗമായിരിക്കും. നാല് അംഗങ്ങൾ സ്കൂളുകളെയും കോളജുകളെയും പ്രതിനിധീകരിക്കും. മാനേജ്മെന്റ് നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഈ ബോർഡ് ഒഴിവുകൾ നികത്തണം. അഞ്ച് അംഗ ഇന്റർവ്യൂ ബോർഡ് രൂപീകരിക്കേണ്ടത് ചെയർമാന്റെ നേതൃത്വത്തിലായിരിക്കും. ബോർഡിൽ ചെയർമാനെ കൂടാതെ ഒരു ഫുൾ ടൈം അംഗവും ഒരു വിദഗ്ധനും രണ്ടു സ്കൂൾ കോളജ് പ്രതിനിധികളുമാകും.
Post Your Comments