തിരുവനന്തപുരം: കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന ഘടകത്തിന് അങ്ങനെയൊരു ആക്ഷേപമില്ലെന്നും കാനം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് ഉണ്ടെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാവ് ആനി രാജ ആരോപിച്ചിരുന്നു. ഈ ആരോപണമാണ് സിപിഐ സംസ്ഥാന സെക്രട്ടറി തള്ളിയത്.
കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആക്ഷേപം സിപിഐക്ക് ഇല്ല. പൊലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതിയുമില്ലെന്ന് കാനം പറഞ്ഞു. ഇക്കാര്യങ്ങള്‍ ആനി രാജയെയും കേന്ദ്ര നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും ആനി രാജ ഉന്നയിച്ചപോലുള്ള വിമര്‍ശനം ഇല്ലെന്ന് കാനം പറഞ്ഞു. സ്ത്രീസുരക്ഷയ്ക്കായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പൊലീസിലെ ഒരു വിഭാഗം അട്ടിമറിക്കുന്നുവെന്നായിരുന്നു ആനി രാജയുടെ വിമര്‍ശനം. കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും ആനി രാജ പറഞ്ഞിരുന്നു.
Post Your Comments