Latest NewsFootballNewsSports

ലോകകപ്പ് യോഗ്യതാ റൗണ്ട്: അർജന്റീനയ്ക്ക് തകർപ്പൻ ജയം

കരാക്കസ്: തെക്കേ അമേരിക്കൻ മേഖലയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ടിൽ അർജന്റീനയ്ക്ക് തകർപ്പൻ ജയം. കരുത്തരായ വെനസ്വേലയെ 3-1നാണ് അർജന്റീന തകർത്തത്. മുപ്പത്തിരണ്ടാം മിനിറ്റിൽ അഡ്രിയൻ മാർട്ടിനസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ വെനസ്വേല പത്തു പേരായി ചുരുങ്ങി. മത്സരത്തിന്റെ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ലൗട്ടരോ മാർട്ടിനെസ് അർജന്റീനയെ മുന്നിലെത്തിച്ചു.

71-ാം മിനിട്ടിൽ യോക്വിം കൊറേയയും 74-ാം മിനിറ്റിൽ എയ്ഞ്ചൽ കൊറേയയും അർജന്റീനയുടെ ലീഡുയർത്തി. ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ യെഫേഴ്സനാണ് വെനസ്വേലയുടെ ആശ്വാസഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത ഒരു ഗോളിന് ചിലിയെ തോൽപ്പിച്ചു. 64-ാം മിനിട്ടിൽ എവർട്ടൺ റിബൈറെയാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്. കളിച്ച 7 മത്സരങ്ങളും ജയിച്ച് 21 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ.

Read Also:- വായ്പ്പുണ്ണ് ഇല്ലാതാക്കാൻ ചില പൊടിക്കൈകൾ

അതേസമയം, സൂപ്പർ താരങ്ങളില്ലാതെ കളത്തിലിറങ്ങിയ ഉറുഗ്വേ പെറുവിനോട് സമനില (1-1) വഴങ്ങി. ഏഴു മത്സരങ്ങളിൽ നാല് ജയവും മൂന്നു സമനിലയുമായി 15 പോയിന്റുള്ള അർജന്റീന രണ്ടാംസ്ഥാനത്തും, ഇക്വഡോർ (12), ഉറുഗ്വേ (9) കൊളംബിയ (9) ടീമുകളാണ് യഥാക്രമം 3 മുതൽ 5 വരെ സ്ഥാനങ്ങളിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button