
തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ ബിയാട്രിസ് എസ്റ്റേറ്റ് ഏറ്റെടുത്ത കേരളത്തിന്റെ നടപടി ശരിവെച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. സുപ്രീംകോടതി വിധി കേരളത്തിലെ ഭൂസമരങ്ങള്‍ക്ക് കരുത്തു പകരുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ് പറഞ്ഞു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ വന്‍കിട കൈയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാട്ടക്കരാറിന് വിരുദ്ധമായി സര്‍ക്കാര്‍ ഭൂമി മറ്റൊരാള്‍ക്ക് കീഴ്പാട്ടം നല്‍കിയതാണ് ഭൂമി ഏറ്റെടുക്കാന്‍ കാരണമായത്. ഈ നടപടി കേരള ഹൈക്കോടതി ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തങ്കിലും രാജ്യത്തെ പരമോന്നത കോടതി കരാര്‍ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന ഉത്തരവാണ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന എസ്റ്റേറ്റ് ഭൂമികളും പാട്ടക്കാലാവധി കഴിഞ്ഞതോ കരാര്‍ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവയോ ആണ്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ഹാരിസണ്‍, ടാറ്റ അടക്കമുള്ള വന്‍കിട കൈയേറ്റക്കാരുടെ കൈവശമുള്ള ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാന്‍ വഴി തുറന്നിരിക്കുന്നുവെന്നും കെ.എ.ഷെഫീഖ് പറഞ്ഞു.
Post Your Comments