IdukkiKeralaLatest NewsNews

സർക്കാർ കുളം സ്വകാര്യ കുളമാക്കാൻ കൈക്കൂലി: ബിഡിഒ ഉൾപ്പെടെ 2 ഉദ്യോഗസ്ഥർ അറസ്റ്റിൽ

കുളം നിര്‍മ്മിച്ചെങ്കിലും ചുറ്റുമുള്ള കോണ്‍ക്രീറ്റ് ജോലികള്‍ കോവിഡ് കാരണം പൂര്‍ത്തിയായില്ല

തൊടുപുഴ : കൈക്കൂലി വാങ്ങുന്നതിനിടെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെയും ജീവനക്കാരനെയും വിജിലൻസ് പിടികൂടി. പരാതിക്കാരന്റെ രാജാക്കാട്ടെ വീട്ടിലെത്തി പണം വാങ്ങുന്നതിനിടെയാണ് നെടുങ്കണ്ടം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ഷൈമോൻ ജോസഫ്, എക്സ്റ്റൻഷൻ ഓഫീസിലെ ജീവനക്കാരനായ നാദിർഷ എന്നിവരെ വിജിലൻസ് പിടികൂടിയത്.

നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ജലസേചനത്തിനായി നിര്‍മിക്കുന്ന കുളത്തിന്റെ നിര്‍മ്മാണ കരാര്‍ കാലാവധി നീട്ടി നല്‍കാമെന്നും ഇതിനായി വ്യാജ മിനിറ്റ്സ് തയ്യാറാക്കാമെന്നും പറഞ്ഞാണ് ഷൈമോനും നാദിര്‍ഷയും കൈക്കൂലി ആവശ്യപ്പെട്ടത്. രാജാക്കാട് കള്ളിമാലി സ്വദേശിയോടാണ് ഇവർ പണം ചോദിച്ചത്. കള്ളിമാലി കാര്‍ഷിക ജലസേചന പദ്ധതിക്കായി കുളം നിര്‍മ്മിക്കുന്നതിന് ഇദ്ദേഹം 2019-ല്‍ അഞ്ച് സെന്റ് സ്ഥലം ബ്ലോക്ക് പഞ്ചായത്തിന് സൗജന്യമായി നല്‍കിയിരുന്നു. 25 ലക്ഷം രൂപ കുളം നിര്‍മ്മിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു. ജലവിഭവ വകുപ്പുമായി ചേര്‍ന്ന് 2020 ഫെബ്രുവരിയില്‍ പണി തുടങ്ങി. ഈ മാര്‍ച്ചില്‍ പണി പൂര്‍ത്തിയാക്കേണ്ടതാണ്.

Read Also  :  സർക്കാർ കുളം സ്വകാര്യ കുളമാക്കാൻ കൈക്കൂലി: ബിഡിഒ ഉൾപ്പെടെ 2 ഉദ്യോഗസ്ഥർ അറസ്റ്റിൽ

കുളം നിര്‍മ്മിച്ചെങ്കിലും ചുറ്റുമുള്ള കോണ്‍ക്രീറ്റ് ജോലികള്‍ കോവിഡ് കാരണം പൂര്‍ത്തിയായില്ല. ഇതിനിടെ ബിഡിഒ ഷൈമോന്‍ സ്ഥലം സന്ദര്‍ശിച്ചു. പദ്ധതി കൊണ്ട് വ്യക്തിപരമായ ലാഭം സ്ഥലം ഉടമക്കാണെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഉപഭോക്താക്കളായ കര്‍ഷകരുടെ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പണം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കുളം വ്യക്തിപരമായി ഉപയോഗിക്കുന്നത് ആരെങ്കിലും പരാതിപ്പെട്ടാല്‍ പ്രശ്‌നമാകുമെന്നും അങ്ങനെ വരാതിരിക്കാന്‍ ഗുണഭോക്താക്കളുട യോഗം വിളിച്ചതായി മിനിറ്റ്‌സ് തയ്യാറാക്കാമെന്നും വേണ്ടതു പോലെ കാണണമെന്നും ഷൈമോന്‍ പറഞ്ഞു.

മിനിറ്റ്‌സ് തയ്യാറാക്കാന്‍ 25000 രൂപ വേണമെന്നും ഇവർ പറഞ്ഞു. ഇതോടെയാണ് സ്ഥലമുടമ ഇടുക്കി വിജിലന്‍സില്‍ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button