Latest NewsIndia

‘എ​ല്ലാം വ​ര്‍​ഗീ​യ കാ​ഴ്​​ച​പ്പാ​ടോ​ടെ കാ​ണി​ക്കു​ന്ന മാധ്യമങ്ങൾ രാജ്യത്തിന്​ ചീത്തപ്പേര് ഉണ്ടാക്കുന്നു’

യൂ​ടു​ബി​ല്‍ പോ​യി നോ​ക്കി​യാ​ല്‍ ഒ​രു​മി​നി​റ്റി​ന​കം അ​റി​യാം എ​ങ്ങ​നെ​യാ​ണ്​ വ്യാ​ജ വാ​ര്‍​ത്ത പ​ര​ക്കു​ന്ന​തെ​ന്ന്. ആ​ര്‍​ക്കും യൂ​ടു​ബി​ല്‍ ചാ​ന​ല്‍ തു​ട​ങ്ങാം. വെ​ബ്​ പോ​ര്‍​ട്ട​ലു​ക​ള്‍​ക്കെ​തി​രെ എ​ന്തെ​ങ്കി​ലും ന​ട​പ​ടി എ​ടു​ത്ത​താ​യി ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ല.

ന്യൂ​ഡ​ല്‍​ഹി: എ​ല്ലാം വ​ര്‍​ഗീ​യ കാ​ഴ്​​ച​പ്പാ​ടോ​ടെ കാ​ണി​ക്കു​ന്ന ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ ആ​ത്യ​ന്തി​ക​മാ​യി രാ​ജ്യ​ത്തി​നാ​ണ്​ ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കു​ന്ന​തെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ന്‍.​വി. ര​മ​ണ കേ​ന്ദ്ര സ​ര്‍​ക്കാ​റി​നെ ഓര്‍​മി​പ്പി​ച്ചു. ഇത്തരം വാർത്തകൾക്ക് തടയിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെ​ബ്​​സൈ​റ്റു​ക​ളി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും വരുന്ന വ്യാ​ജ വാ​ര്‍​ത്ത​ക​ളി​ല്‍ സു​പ്രീം​കോ​ട​തി ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. വെ​ബ്​ പോ​ര്‍​ട്ട​ലു​ക​ള്‍​ക്കും യൂ​ടൂ​ബ്​ ചാ​ന​ലു​ക​ള്‍​ക്കും ഒ​രു​ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ശ​ക്ത​മാ​യ ശ​ബ്​​ദ​ങ്ങ​ള്‍ മാ​ത്ര​മേ വെ​ബ്​ പോ​ര്‍​ട്ട​ലു​ക​ള്‍ ശ്ര​ദ്ധി​ക്കു​ന്നു​ള്ളൂ. ഒ​രു ഉ​ത്ത​ര​വാ​ദി​ത്ത​വു​മി​ല്ലാ​തെ ജ​ഡ്​​ജി​മാ​ര്‍​ക്കും (ഭ​ര​ണ​ഘ​ട​ന) സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്കു​മെ​തി​രെ എ​ന്തും എ​ഴു​തു​ക​യാ​ണ്. ശ​ക്ത​രെ മാ​ത്ര​മാ​ണ്​ അ​വ​ര്‍​ക്ക്​ ഭ​യം. ജ​ഡ്​​ജി​മാ​രെ​യോ സ്​​ഥാ​പ​ന​ങ്ങ​ളെ​യോ സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ​​യോ പേ​ടി​യി​ല്ല. യൂ​ടു​ബി​ല്‍ പോ​യി നോ​ക്കി​യാ​ല്‍ ഒ​രു​മി​നി​റ്റി​ന​കം അ​റി​യാം എ​ങ്ങ​നെ​യാ​ണ്​ വ്യാ​ജ വാ​ര്‍​ത്ത പ​ര​ക്കു​ന്ന​തെ​ന്ന്. ആ​ര്‍​ക്കും യൂ​ടു​ബി​ല്‍ ചാ​ന​ല്‍ തു​ട​ങ്ങാം. വെ​ബ്​ പോ​ര്‍​ട്ട​ലു​ക​ള്‍​ക്കെ​തി​രെ എ​ന്തെ​ങ്കി​ലും ന​ട​പ​ടി എ​ടു​ത്ത​താ​യി ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ല.

ന​ന്നെ​ചു​രു​ങ്ങി​യ​ത്​ നാ​ഷ​ന​ല്‍ ബ്രോ​ഡ്​​കാ​സ്​​റ്റി​ങ്​ സ്​​റ്റാ​ന്‍​ഡേ​ര്‍​ഡ്​​സ്​ അ​തോ​റി​റ്റി(​എ​ന്‍.​ബി.​എ​സ്.​എ) കോ​ട​തി​യോ​ട്​ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ആ​വ​ശ്യ​പ്പെ​ട്ടു. വെ​ബ്​​സൈ​റ്റു​ക​ളെ​യും ടി.​വി ചാ​ന​ലു​ക​ളെ​യും നി​യ​ന്ത്രി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച കേ​​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്​ സു​പ്രീം​കോ​ട​തി ചോ​ദ്യം ചെ​യ്​​തു. വ​ര്‍​ഗീ​യ വാ​ര്‍​ത്ത​ക​ള്‍ മാ​ത്ര​മ​ല്ല, ന​ട്ടു​പി​ടി​പ്പി​ച്ച വാ​ര്‍​ത്ത​ക​ളു​മു​ണ്ടെ​ന്ന്​ ​കേ​ന്ദ്ര സ​ര്‍​ക്കാ​റിന്റെ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത ചീ​ഫ്​ ജ​സ്​​റ്റി​സി​നെ ബോ​ധി​പ്പി​ച്ചു.

എന്നാൽ ഐ .​ടി ച​ട്ട​ങ്ങ​ള്‍ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന്​ കേ​ര​ള ഹൈ​കോ​ട​തി ത​ങ്ങ​ള്‍​ക്ക്​ സം​ര​ക്ഷ​ണം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന്​ എ​ന്‍.​ബി.​എ​സ്.​എ അ​ഭി​ഭാ​ഷ​ക​ന്‍ ബോ​ധി​പ്പി​ച്ചു. പു​തി​യ ഐ.​ടി ച​ട്ട​ങ്ങ​ള്‍​ക്ക്​ എ​തി​രെ വി​വി​ധ ഹൈ​കോ​ട​തി​ക​ളി​ല്‍ ​​സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി​ക​ളെ​ല്ലാം സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന്​ എ​സ്.​ജി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ച്ച സു​പ്രീം​കോ​ട​തി കേ​സ്​ ആ​റാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button