Latest NewsNewsIndia

ഓഹരി വിപണി കുതിക്കുന്നു : നിഫ്റ്റി 17200ന് മുകളിൽ ക്ലോസ് ചെയ്തു

മുംബൈ :  ഐ.ടി, എഫ്എംസിജി, ഓട്ടോ ഓഹരികളുടെ കരുത്തിൽ സൂചികകളിൽ കുതിപ്പ് തുടരുന്നു. സമ്പദ്ഘടനയിൽ ഉണർവ് പ്രകടമായതാണ് വിപണി നേട്ടമാക്കിയത്. നിർമാണ, കാർഷികമേഖലകളിലെ മുന്നേറ്റമാണ് സമ്പദ്ഘടനക്ക് കരുത്തായത്. അനുകൂലമായ സാമ്പത്തിക സൂചകങ്ങളും വിദേശ നിക്ഷേപകരുടെ സാന്നിധ്യവുമാണ് വിപണിയെ മുന്നോട്ട് നയിച്ചത്.

Read Also : ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പീഡന പരാതി നൽകിയ കുടുംബത്തിന് ഊരുവിലക്ക് ഏർപ്പെടുത്തി സിപിഎം 

ഐ.ടി, എഫ് എം സി ജി ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 17200ന് മുകളിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 157.90 ഉയർന്ന് 17,234.20 ലാണ് എത്തിയത്. 514 .33 പോയിന്റ് നേട്ടത്തോടെ സെൻസെക്സ് 57,852 .54 ൽ ക്ലോസ് ചെയ്തു.

ശ്രീ സിമന്റ് , എച്ച് ഡി എഫ് സി , സിപ്ല ,ടി ടി എസ് , ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ കമ്പനികളാണ് നേട്ടം ഉണ്ടാക്കിയത്. ഐ.ടി ഫാർമ സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു. ബി എസ് ഇ മിഡ്ക്യാപ് ,സ്‌മോൾ ക്യാപ് സൂചികകൾ 0 .5 ശതമാനവും നേട്ടമുണ്ടാക്കി. ഓട്ടോ ,പൊതുമേഖല ബാങ്ക് സൂചികകൾ ഒഴികയുള്ളവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button