അബുദാബി: അഫ്ഗാനിൽ നിന്ന് യുഎഇയിൽ എത്തിച്ചവരെ സന്ദർശിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അബുദാബിയിലെ എമിറേറ്റ്‌സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലെത്തിയാണ് ശൈഖ് മുഹമ്മദ് അഫ്ഗാനിൽ നിന്നെത്തിയവരെ കണ്ടത്. അഫ്ഗാനിൽ നിന്നും എത്തിച്ചവരെ താത്ക്കാലികമായി പാർപ്പിച്ചിരിക്കുന്നത് എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലാണ്.
ഇവർക്കായി ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ അദ്ദേഹം വിലയിരുത്തി. എമിറേറ്റ്‌സ് ഹ്യൂമാനിറ്റേറിയൻ സിറ്റിയിൽ ഏർപ്പെടുത്തിയിരിക്കുന്ന സജ്ജീകരണങ്ങൾ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വിശദീകരിച്ച് നൽകി. യുഎഇയുടെ അതിഥികൾക്ക് എല്ലാ സൗകര്യവും സഹായവും നൽകണമെന്നും അവരുടെ ക്ഷേമം ഉറപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ദുർഘടമായ സമയങ്ങളിൽ സഹായത്തിന്റെയും പിന്തുണയുടെയും കേന്ദ്രമായി യുഎഇ നിലകൊള്ളും. ഇവരുടെ തുടർയാത്രയ്ക്ക് ആവശ്യമായ സാധനങ്ങളും നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി.
അഫ്ഗാനിസ്താനിൽ നിന്ന് അമേരിക്കയിലേക്കോ അമേരിക്കയുടെ മേൽനോട്ടത്തിൽ മറ്റ് രാജ്യങ്ങളിലേക്കോ കൊണ്ടുപോകുന്നവരെയാണ് യുഎഇയിൽ താത്കാലികമായി താമസിപ്പിച്ചിരിക്കുന്നത്. ഇവരെ മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ അമേരിക്കൻ ഉദ്യോഗസ്ഥർ ശൈഖ് മുഹമ്മദിനോട് വിശദീകരിച്ച് നൽകുകയും ചെയ്തു.
Read Also: അബുദാബി കിരീടാവകാശിയുമായി ടെലഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Post Your Comments