തിരുവനന്തപുരം : കോവിഡ് വ്യാപനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്ഥാപനങ്ങൾ പിറകോട്ട് പോയതാണ് ഇപ്പോഴുള്ള രോഗവ്യാപനത്തിന് കാരണമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി ആകെയുള്ള അടച്ചിടല്‍ പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കോവിഡ് ഒന്നാം തരംഗത്തിൽ വാർഡ് തല സമിതികൾ ശക്തമായ പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനം പുറകോട്ട് പോയിരിക്കുകയാണ്. കോവിഡ് രോഗികളും അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരും ക്വാറന്റൈനിൽ പ്രവേശിക്കേണ്ടത് അനിവാര്യമാണ്. രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലൂടെ അടുത്ത രാണ്ടാഴ്ചയ്‌ക്കുള്ളിൽ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം കുറയ്‌ക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Also : തീവ്രവാദ ബന്ധം പുറത്ത്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ് രണ്ടാഴ്ച്ചക്കകം എൻഐഎ ഏറ്റെടുക്കും
ക്വാറന്റൈൻ ലംഘിച്ച് ആളുകൾ പുറത്തിറങ്ങി നടക്കുന്ന അവസ്ഥയാണ് കേരളത്തിൽ ഉണ്ടായിരുന്നത്. അത് രോഗവ്യാപനം വർദ്ധിക്കാൻ കാരണമായി. ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് സ്വന്തം ചിലവിൽ കഴിയാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ഇവരിൽ നിന്ന് പിഴ ഈടാക്കണമെന്നും മുഖ്യമന്ത്രിൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments