കാബൂള്‍: പഞ്ച്ഷീര്‍ കീഴടക്കാൻ താലിബാന്‍ ഭീകരർ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ, പ്രതിരോധ സേനയ്ക്ക് നേതൃത്വം നല്‍കിയിരുന്ന അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ രാജ്യം വിട്ടതായി റിപ്പോർട്ട്. സലേ താജിക്കിസ്ഥാനിലേക്ക് കടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് വിമാനങ്ങളിലായി സലേയും നോര്‍ത്തേണ്‍ അലയന്‍സ് കമാന്‍ഡര്‍മാരും രാജ്യം വിട്ടതായാണ് സൂചന. അഫ്ഗാൻ അനാഥമാക്കി മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതുപോലെ താന്‍ അഫ്ഗാന്‍ വിടില്ല എന്നായിരുന്നു സലേ പറഞ്ഞിരുന്നത്. അതേസമയം സുരക്ഷാ കാരണങ്ങൾ മുന്‍നിര്‍ത്തിയാണ് സലേയുടെ പലായനം എന്നാണ് സൂചന.
അഫ്ഗാനിൽ നിന്നും യുഎഇയിൽ എത്തിയവരെ സന്ദർശിച്ച് അബുദാബി കിരീടാവകാശി
താലിബാൻ ഭീകരരുടെ ആക്രമണത്തിന് മുന്നില്‍ കീഴടങ്ങാത്ത അഫ്ഗാനിസ്ഥാനിലെ ഒരേയൊരു പ്രദേശമാണ് പഞ്ച്ഷീര്‍. മേഖലയില്‍ നോര്‍ത്തേണ്‍ അലയന്‍സിന്റെ നേതൃത്വത്തില്‍ താലിബാനെതിരെ ശക്തമായ ചെറുത്തുനിൽപ്പാണ് നടന്നുവരുന്നത്. കഴിഞ്ഞദിവസം നടന്ന പോരാട്ടത്തിൽ നോര്‍ത്തേണ്‍ അലയന്‍സ് സേന 340 താലിബാന്‍കാരെ വധിക്കുകയും ടാങ്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Post Your Comments