
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഭരണം ഇനി മുല്ല ഒമറിന്റെ വിശ്വസ്തരുടെ കൈകളില്‍ ഭദ്രമായിരിക്കും. പുതിയ സര്‍ക്കാരിനെ മുല്ല ബറാദറായിരിക്കും നയിക്കുക. താലിബാന്റെ സഹസ്ഥാപകനാണ് അദ്ദേഹം. അന്തരിച്ച മുല്ല ഒമറിന്റെ മകന്‍ മുല്ല മുഹമ്മദ് യാക്കോബ്, ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായി എന്നിവരും സര്‍ക്കാരിന്റെ ഉന്നതസ്ഥാനങ്ങളില്‍ ഉണ്ടാകും. ഉന്നത നേതാക്കളെല്ലാം കാബൂളില്‍ എത്തി കഴിഞ്ഞു.
Read Also : കേരളത്തില്‍ കൊവിഡ് സാഹചര്യം ഭീതിജനകം : പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി
ഇറാന്‍ മാതൃകയില്‍ പരമോന്നത ആത്മീയ നേതാവുള്ള സര്‍ക്കാര്‍ ആയിരിക്കും താലിബാന്‍ സ്ഥാപിക്കുക. ഹിബത്തുല്ല അകുന്‍സാദ ആയിരിക്കും സൈന്യത്തിനും സര്‍ക്കാരിനും മേല്‍ അധികാരമുള്ള ആത്മീയ നേതാവ്.
പഞ്ച്ശീറില്‍ വിമതപോരാളികളുമായി പോരാട്ടം കടുത്തിരിക്കെ സാമ്പത്തിക പ്രതിസന്ധിയും അഫ്്ഗാനെ അലട്ടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ രൂപീകരണം. മുജാഹിദ്ദീന്‍ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലാണ് പഞ്ച്ശീറില്‍ പോരാട്ടം. ഇവരുമായി അനുരഞ്ജനത്തില്‍ എത്താനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.
ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്നതിന് ഒപ്പം അന്താരാഷ്ട്ര ഡോണര്‍മാരും, നിക്ഷേപകരും സര്‍ക്കാരിന്റെ സാധുത അംഗീകരിച്ചാല്‍ മാത്രമേ യുദ്ധം താറുമാറാക്കിയ അഫ്ഗാനിസ്ഥാന് രക്ഷ നേടാന്‍ കഴിയുകയുള്ളു. വിദേശസഹായത്തെ ആശ്രയിച്ച് നിലനിന്നിരുന്ന സമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലാണ്. താലിബാന്‍ അധികാരം പിടിച്ചെടുക്കും മുമ്പ് തന്നെ ആയിരക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലായിരുന്നു. ഇത് ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments