KeralaLatest NewsNews

മന്ത്രിമാരില്‍ വ്യത്യസ്തനായി മുഹമ്മദ് റിയാസ്, മന്ത്രി വേറെ ലെവലാണെന്ന് സമൂഹമാദ്ധ്യമങ്ങളില്‍ വാനോളം പുകഴ്ത്തല്‍

തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരില്‍ നിന്ന് വ്യത്യസ്തനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് . മുഖ്യമന്ത്രിയുടെ മരുമകന്‍ എന്നതിലുപരി അധികാരം ഏറ്റെടുത്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊതുജനങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങിയായിരുന്നു തന്റെ പ്രവര്‍ത്തനം.

Read Also : കശ്മീരിലെ ഹസ്രത്ബാൽ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥന നടത്തിയ ചിത്രം പങ്കുവെച്ച് കോൺഗ്രസ് എംപി കാർത്തി ചിദംബരം

ഇതോടെ പൊതുമരാമത്ത് ടൂറിസം വകുപ്പുകളില്‍ വളരെ വേഗത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നത്. ഒരു ഫോണ്‍ കോളിലൂടെ പരാതി പറഞ്ഞാല്‍ ഉടന്‍ നടപടി ഉണ്ടാകും. റിയാസിന്റെ ഈ ഇടപെടല്‍ വലിയ ജനപിന്തുണയാണ് അദ്ദേഹത്തിന് ഇതിനകം തന്നെ പ്രശസ്തി നേടികൊടുത്തിരിക്കുന്നത്. ലോക ടൂറിസം മേഖലയില്‍ തന്റേതായി വ്യക്തി മുദ്ര പതിപ്പിച്ച സന്തോഷ് ജോര്‍ജ് കുളങ്ങരയുമായുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ കൂടിക്കാഴ്ച കേരളത്തിലെ ടൂറിസം മേഖലയ്ക്ക് തുറന്ന് കൊടുത്തിരിക്കുന്നത് വലിയ സാധ്യതകളാണ്.

കേരളം കയ്യടിച്ച ഈ കൂടിക്കാഴ്ചക്കു ശേഷം ഐക്യരാഷ്ട്ര സഭയുടെ ദുരന്ത അപകട സാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവന്‍ കൂടിയായ ഡോ. മുരളി തുമ്മാരുകുടിയുമായി റിയാസ് നടത്തിയ അഭിമുഖവും ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ചാറ്റ് എന്ന പേരില്‍ സമൂഹത്തിലെ വിവിധ കോണിലുള്ള ആളുകളുമായി സംസാരിക്കുന്നത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രത്യേക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മുരളി തുമ്മാരുകുടിയും മന്ത്രി റിയാസും തമ്മിലുള്ള ചാറ്റ് പ്രോഗ്രാം മുഹമ്മദ് റിയാസ് തന്റെ ഫെയ്സ് ബുക്കില്‍ പങ്കു വച്ചിട്ടുണ്ട്. ഇതിനും സമൂഹ മാദ്ധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button