COVID 19Latest NewsNewsIndia

ആദ്യ ഡോസ് വാക്സിനെടുത്ത്​ വിശ്രമിക്കാനിരുന്നയാൾക്ക് രണ്ടാമത്തെ ഡോസും കൂടി കുത്തിവെച്ച് കൊടുത്തെന്ന് പരാതി

മംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ദുഗ്ഗലഡ്ക ഹൈസ്കൂളിലെ വാക്സിനേഷൻ ക്യാമ്പിലാണ് അംഭവം. ഒരു ദിവസം തന്നെ രണ്ട്​ ഡോസ്​ വാക്​സിന്‍ നല്‍കിയെന്നാണ് യുവാവിന്റെ പരാതി. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും വീഴ്ച വരുത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Read Also : സോളാര്‍ സൂപ്പര്‍ സ്റ്റോം വരുന്നു : ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് സേവനം തകരാറിലാകുമെന്ന് മുന്നറിയിപ്പ് 

കെ.ബി. അരുണ്‍ എന്ന യുവാവിനാണ്​ ഒരു ദിവസം രണ്ട് ഡോസ് വാക്​സിന്‍ നല്‍കിയത്​. അരുണ്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്തശേഷം, പനിയോ മറ്റോ വന്നാല്‍ കഴിക്കാന്‍ ഗുളികകള്‍ ലഭിക്കുമെന്ന് അറിഞ്ഞതി​നെ തുടർന്ന് വാക്സിന്‍ കേന്ദ്രത്തില്‍ തന്നെ തുടരുകയായിരുന്നു. എന്നാല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ മറ്റൊരു ഡോസ് വാക്സിന്‍ കൂടി കുത്തിവെക്കുകയായിരുന്നു.

തുടർന്ന് ആരോഗ്യ പ്രവര്‍ത്തകരുമായി അരുണിന്റെ കുടുംബാംഗങ്ങള്‍ വാക്കുതര്‍ക്കമുണ്ടാകുകയും . താലൂക്ക് ഹെല്‍ത്ത് ഓഫിസര്‍ ഡോ.നന്ദകുമാര്‍ ഫോണില്‍ വിളിച്ച്‌ കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button