കൊച്ചി : കിറ്റെക്സ് കമ്പനിയുടെ വിപുലീകരണ പദ്ധതിക്കു തെലങ്കാന സര്‍ക്കാരിന്റെ അംഗീകാരമായതോടെ ഓഹരി വില ഉയര്‍ന്നു. പത്ത് ശതമാനം ഉയര്‍ന്ന് ഓഹരി വില 164.10 രൂപയിലെത്തി. സ്റ്റോക് എക്സ്ചേഞ്ചില്‍ കമ്പനി വിവരം അറിയിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഇതു സംബന്ധിച്ച് ഉത്തരവും ഇറങ്ങും.
രണ്ട് വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ നിക്ഷേപമാണ് തെലങ്കാനയില്‍ കിറ്റെക്സ് ലക്ഷ്യമിടുന്നത്. നാലായിരത്തോളം തൊഴിലവസരങ്ങള്‍ ഇതിലൂടെ ലഭ്യമാകുമെന്ന് കമ്പനി തെലങ്കാന സര്‍ക്കാരിനെ നേരത്തേ അറിയിച്ചിരുന്നു. ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ച ഉടനെ ബിഎസ്ഇയിലും എന്‍എസ്ഇയിലുമായി 2,10,000 ഓഹരികളുടെ ഇടപാടാണു നടന്നത്.
കേരളത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നടപടി തുടരുന്നതിനാല്‍ 3500 കോടിയുടെ നിക്ഷേപ പദ്ധതികള്‍ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റുന്നതായി കിറ്റെക്സ് എംഡി സാബു എം. ജേക്കബ് ആരോപിച്ചിരുന്നു. അടുത്തിടെ മാത്രം 13 തവണയാണ് കിറ്റെക്സില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധന നടത്തിയത്.
Post Your Comments