ശരീരത്തിന് ഉന്മേഷവും ഊർജ്ജവും ഉത്സാഹവും ശരിയായ ഭക്ഷണത്തിലൂടെ മാത്രമേ നമുക്ക് ലഭിക്കും. ഭക്ഷണം കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ഊര്‍ജ്ജം വളരെ വലുതാണ്. എപ്പോഴും ക്ഷീണം തോന്നുന്നവര്‍ ഭക്ഷണകാര്യത്തില്‍ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്. എപ്പോഴും ഉന്മേഷത്തോടെ ഇരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ചറിയാം.
ഫ്രൂട്ട്സ് അല്ലെങ്കില്‍ പഴങ്ങള്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന ഭക്ഷണങ്ങളാണ്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
പ്രോട്ടീനുകളും, വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇലക്കറികള്‍ ശരീരത്തിന് വേണ്ട ഊര്‍ജ്ജവും ഉന്മേഷവും നല്‍കും. ചീര, ബ്രൊക്കോളി തുടങ്ങി ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
Read Also : സര്‍ക്കാരിന് വേണ്ടി പരിശോധിക്കുന്ന സ്വകാര്യലാബുകളുടെ ആര്‍ടിപിസിആര്‍ നിരക്ക് നിശ്ചയിച്ചു
ധാതുക്കളും ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും കാത്സ്യവും ധാരാളമുള്ള ‘ചിയ സീഡ്‌സ്’ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിന് മികച്ചതാണ്.
ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ഒരു ദിവസത്തെക്കാവശ്യമുള്ള ഊർജ്ജം നൽകുന്നു. പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് നട്സ്. ബദാം, കശുവണ്ടി തുടങ്ങിവയിൽ അടങ്ങിയ മഗ്നീഷ്യം പഞ്ചസാരയെ ഊർജ്ജമാക്കി മാറ്റി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
Post Your Comments