പുരുഷന്‍റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മം. പുരുഷന്മാരില്‍ ക്യാന്‍സര്‍ വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരവയവവുമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. ഭൂരിഭാഗം പ്രോസ്റ്റേറ്റ് ക്യാന്‍സറും 65 വയസ്സ് പിന്നിട്ടവരിലാണ് കാണുന്നത്.
എന്നാൽ, നിരവധി പഠനങ്ങൾ അനുസരിച്ച്, ലൈംഗികവേളയിൽ, സ്വയംഭോഗത്തിനിടയിൽ അല്ലെങ്കിൽ ഉറങ്ങുമ്പോൾ ഇടയ്ക്കിടെ സ്ഖലനം നടത്തുന്നത് പുരുഷന്മാരുടെ പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുമെന്നാണ് പറയുന്നത്.
2016 -ലെ ഒരു പഠനറിപ്പോർട്ട് പ്രകാരം 20 വയസ്സിനിടയിൽ പ്രതിമാസം 21 തവണയെങ്കിലും സ്ഖലനം ചെയ്തവർ പ്രതിമാസം ഏഴ് തവണയോ അതിൽ കുറവോ സ്ഖലനം ചെയ്തവരേക്കാൾ പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത 19 ശതമാനം കുറവാണെന്ന് കണ്ടെത്തി. 40 -കളിലാണെങ്കിൽ പതിവായി സ്ഖലനം ചെയ്തവരിൽ പ്രോസ്റ്റേറ്റ് കാൻസർ സാധ്യത 22 ശതമാനം കുറവാണെന്ന് കണ്ടെത്തി.
Read Also : കാരുണ്യ ഹസ്തം: ഭക്ഷ്യ വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളുമായി അഫ്ഗാനിസ്താനിലേക്ക് വിമാനം അയച്ച് യുഎഇ
പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങൾ എന്തെല്ലാം:
പ്രോസ്റ്റേറ്റ് ക്യാന്‍സർ മൂര്‍ച്ഛിക്കുന്നതനുസരിച്ച് മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, എന്നിവയുണ്ടാവും.
നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം.
ചിലയിനം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ നിലനില്‍ക്കാം. ഭൂരിഭാഗം പ്രോസ്റ്റേറ്റ് ക്യാന്‍സറും ഗ്രന്ഥിയുടെ ബാഹ്യഭാഗത്ത് വരുന്നതിനാല്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല.
Post Your Comments