KeralaLatest NewsNews

ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പീഡന പരാതി നൽകിയ കുടുംബത്തിന് ഊരുവിലക്ക് ഏർപ്പെടുത്തി സിപിഎം

തൃശ്ശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പരാതി നൽകിയ കുടുംബത്തിന് ഊരുവിലക്ക് ഏർപ്പെടുത്തി സിപിഎം. കാട്ടൂരിലെ പട്ടികജാതി കുടുംബത്തോടാണ് സിപിഎം ക്രൂരത. മാനസികമായി സിപിഎം പ്രവർത്തകർ പീഡിപ്പിക്കുകയാണെന്നാണ് കുടുംബം പറയുന്നത്.

Read Also : ആയുസ്സ് വർധിക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കാം 

അതേസമയം ഡിവൈഎഫ്ഐ നേതാവിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് സിപിഎം വാദം. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ പരാതിക്കാരന്റെ കുടുംബത്തിനെതിരെ ഒപ്പു ശേഖരണവും നടത്തി.

കഴിഞ്ഞ വർഷം ജൂണിലായിരുന്നു സംഭവം നടന്നത്. ഡിവൈഎഫ്ഐ നേതാവ് സായൂജ് കാട്ടൂരാണ് 10 വയസ്സുകാരിയെ പീഡിപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ വീട്ടുകാർ പരാതി നൽകി. ഇതോടെയാണ് ഇവർക്ക് ഊരുവിലക്കേർപ്പെടുത്തി സിപിഎം രംഗത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button