ഉമ്മുൽ ഖുവൈൻ: ട്രാഫിക് പിഴകൾക്ക് 50 ശതമാനം കിഴിവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ. ഓഗസ്റ്റ് 1 ന് മുൻപ് നടന്ന നിയമ ലംഘനങ്ങൾക്കാണ് പിഴ തുകയിൽ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബർ 5 മുതൽ 9 വരെയായിരിക്കും കിഴിവ് ലഭിക്കുക.
യു എ ഇ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് പുതിയ തീരുമാനമെന്ന് ഉന്നത പോലീസ് ഉദ്യഗസ്ഥർ അറിയിച്ചു. മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിക്കൽ, ലൈസൻസില്ലാതെ വാഹനമോടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ പിഴ തുകയിൽ ഇളവ് അനുവദിക്കില്ല.
Post Your Comments