കേപ് ടൗണ്‍ : നവജാത ശിശുവിന് 60 വയസ്സുള്ള വയോധികരുടെ മുഖം . ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേണ്‍ കേപ് പ്രവിശ്യയിലെ ലിബോഡ് എന്ന ചെറു പട്ടണത്തിലെ ഇരുപതുകാരിയാണ് അസാധാരണ മുഖമുള്ള കുഞ്ഞിനെ പ്രസവിച്ചത് . പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ആംബുലന്‍സിനായി വിളിച്ചെങ്കിലും കൃത്യസമയത്ത് എത്തിയില്ല. തുടര്‍ന്ന് വീട്ടിലായിരുന്നു പ്രസവം നടന്നത് . ജനിച്ചയുടന്‍ കുഞ്ഞ് കരഞ്ഞില്ലെന്നും വികൃതമായ കൈകളും ചുളിവുകള്‍ നിറഞ്ഞ മുഖവുമായുള്ള പെണ്‍കുഞ്ഞിനെ കണ്ട് കുടുംബാംഗങ്ങള്‍ ഭയന്നതായും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . തുടര്‍ന്ന് അമ്മയേയും കുഞ്ഞിനെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also : മകളെ പീഡനത്തിന് ഇരയാക്കി എന്ന് ഭാര്യ: ഭാര്യ തന്നെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന് ഭർത്താവ്
വിശദ പരിശോധനയില്‍ കുഞ്ഞിന് പ്രൊജീരിയ എന്ന അപൂര്‍വ രോഗമുണ്ടെന്ന് കണ്ടെത്തി. ഇതൊരു അപൂര്‍വ രോഗാവസ്ഥയാണ്. സാധാരണ രണ്ട് വയസ്സിനു മുകളില്‍ പ്രായമുള്ള കുഞ്ഞുങ്ങളിലാണ് ഈ അവസ്ഥ കണ്ടു വരുന്നതെന്നും ജനിച്ചയുടന്‍ ശിശുക്കളില്‍ ഇത്തരം അവസ്ഥകള്‍ കാണുന്നത് അപൂര്‍വമാണെന്നുമാണ് ആഫ്രിക്കയിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്.
Post Your Comments