ആഗോളതലത്തിൽ 55,000 പേരെ നിയമിക്കുന്ന ആമസോൺ കരിയർ മേള ഈ മാസം ആരംഭിക്കും. ആഗോളതലത്തിൽ കോർപ്പറേറ്റ്, ടെക്നോളജി റോളുകൾക്കായി 55,000 പേരെ നിയമിക്കാൻ പദ്ധതിയിടുന്നതായി ചീഫ് എക്സിക്യൂട്ടീവ് ആൻഡി ജാസി റോയിട്ടേഴ്സിനോട് പറഞ്ഞു.
ജൂലൈയിൽ ആമസോണിന്റെ ഉന്നത പദവിയിൽ എത്തിയതിന് ശേഷമുള്ള തന്റെ ആദ്യ അഭിമുഖത്തിലാണ് അമേരിക്ക, ഇന്ത്യ, ജർമ്മനി, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിയമനങ്ങൾ നടത്തുന്നതായി ജാസി പറഞ്ഞത്. മറ്റ് ബിസിനസുകൾക്കിടയിൽ റീട്ടെയിൽ, ക്ലൗഡ്, പരസ്യം എന്നിവയിൽ ഡിമാൻഡ് നിലനിർത്താൻ കമ്പനിക്ക് കൂടുതൽ തൊഴിലാളികൾ ആവശ്യമാണ്. ബ്രോഡ്‌ബാൻഡ് ആക്‌സസ് വിപുലീകരിക്കുന്നതിനായി ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനുള്ള കമ്പനിയുടെ പുതിയ പദ്ധതിയിൽ ധാരാളം പുതിയ നിയമനങ്ങൾ ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടും കോവിഡ് ബാധിച്ച ഈ സമയത്ത് വളരെയധികം ആളുകൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഈ അവസരത്തിൽ വ്യത്യസ്തവും പുതിയതുമായ ജോലികളെക്കുറിച്ച് ചിന്തിക്കുന്ന ധാരാളം ആളുകൾ ഉണ്ടെന്നും ജാസി പറഞ്ഞു.
വാരിയന്‍കുന്നന്‍ സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഷാഫി ചാലിയം
ആമസോണിന്റെ വാർഷിക തൊഴിൽ മേള സെപ്റ്റംബർ 15 നാണ് ആരംഭിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് https://www.amazoncareerday.com എന്ന സൈറ്റിൽ അപേക്ഷകൾ അയക്കാവുന്നതാണ്. പുതിയ നിയമനങ്ങൾ ആമസോണിന്റെ ടെക്, കോർപ്പറേറ്റ് ജീവനക്കാരുടെ 20% വർദ്ധനവുണ്ടാക്കുമെന്നും നിലവിൽ ആഗോളതലത്തിൽ ഏകദേശം 275,000 തൊഴിലാളികൾ ഉണ്ടെന്നും ആൻഡി ജാസി അറിയിച്ചു.
ഇതിനകം യുണൈറ്റഡ് സ്റ്റേറ്റ്സിലെ രണ്ടാമത്തെ വലിയ സ്വകാര്യ തൊഴിൽദാതാവായ ആമസോൺ 2020 ൽ വെയർഹൗസിലും ഡെലിവറി പ്രവർത്തനങ്ങളിലുമായി 500,000 ത്തിലധികം ആളുകളെ പുതിയതായി നിയമിച്ചിരുന്നു. കൂടുതൽ വെയർഹൗസുകൾ നിർമ്മിക്കുന്നതിനും തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കുന്നതിനും കമ്പനി വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്.
Post Your Comments