Latest NewsNewsInternational

താലിബാൻ സർക്കാർ പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് റിപ്പോർട്ട് : രാജ്യം വിടാനുള്ള വഴികൾക്കായി നെട്ടോട്ടമോടി ജനങ്ങൾ

കാബൂൾ : 20 കൊല്ലത്തെ സൈനികസാന്നിധ്യം അവസാനിപ്പിച്ച് യു.എസ്. രാജ്യം വിട്ടതോടെ താലിബാൻ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഉടൻ അധികാരത്തിലേറുമെന്നാണ് റിപ്പോർട്ടുകൾ. താലിബാനും അഫ്ഗാനിസ്ഥാനിലെ മറ്റു നേതാക്കളും തമ്മിൽ ധാരണയിലെത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്.

Read Also : ഫൈസർ കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് വിതരണം ചെയ്യാനൊരുങ്ങി ദുബായ്

അതേസമയം രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം കടുത്ത ഭക്ഷ്യക്ഷാമത്തിലും സാമ്പത്തിക പ്രതിസന്ധിയിലും പെട്ട്‌ ഉലയുകയാണ്. മാസങ്ങളായി സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല. ബാങ്കുകളിൽ പണമില്ല. ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞു,  തൊഴിലില്ല. രാജ്യം വൻവിപത്ത് നേരിടാനിരിക്കുന്നേയുള്ളൂവെന്ന് ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പുനൽകി.

അഫ്ഗാൻ പൂർണമായും പിടിച്ചെടുക്കുന്നതിന് മുൻപ് താലിബാൻ നൽകിയ പല വാഗ്ദാനങ്ങളും ലംഘിക്കുന്നത് ജനത ഏറെ ഭയപ്പാടോടെയാണ് കാണുന്നത്. ഇറക്കുമതി നിലച്ചതോടെ ഭക്ഷ്യോൽപ്പന്നങ്ങളുടെ ദൗർലഭ്യം കാരണം തീവില കൊടുത്താണ് പലരും ആവശ്യ സാധനങ്ങൾ വാങ്ങിക്കുന്നത്. രാജ്യത്തെ കറൻസിയുടെ മൂല്യം കുറഞ്ഞതും ജനങ്ങളെ ഏറെ പ്രതിസന്ധിയിലാക്കി. നിരവധി പേരാണ് രാജ്യം വിടാനുള്ള വഴികൾക്കായ് നെട്ടോട്ടമോടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button