KannurKeralaNattuvarthaLatest NewsNews

പൊന്നുപോലെയാണ് നോക്കിയത്, വാവാച്ചി എന്നല്ലാതെ വിളിച്ചിട്ടില്ല, വോയ്സ് ക്ലിപ്പുകൾ കേട്ട് ഞെട്ടി: വിജീഷിന്റെ ബന്ധുക്കൾ

പയ്യന്നൂർ: കണ്ണൂർ കോറോം കൊളങ്ങരവളപ്പിൽ കെ.വി. സുനിഷയുടെ ആത്മഹത്യ ഭർത്താവിന്റെയും ബന്ധുക്കളുടെയും നിരന്തരമായ ഉപദ്രവത്തെ തുടർന്നാണെന്ന് യുവതിയുടെ മാതാപിതാക്കൾ. എന്നാൽ, സുനിഷയെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിട്ടില്ലെന്ന് ഭർത്താവ് വെള്ളൂർ സ്വദേശി കെ.പി. വിജീഷും ബന്ധുക്കളും പറയുന്നു. സുനിഷയെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭർത്താവും ബന്ധുക്കളും ഒരു ചാനലിനോട് പറഞ്ഞു.

സുനിഷയെ ഉപദ്രവിച്ചിട്ടില്ലെന്നും പെൺകുട്ടികളില്ലാത്തതു കൊണ്ട് സുനിഷയോടു വലിയ സ്നേഹമായിരുന്നെന്നും പൊന്നുപോലെയാണ് നോക്കിയിരുന്നതെന്നും വിജീഷിന്റെ അച്ഛൻ രവീന്ദ്രൻ പറയുന്നു. ‘അവളെ ഞങ്ങൾ ഉപദ്രവിക്കുമെന്നു പറഞ്ഞുകൊണ്ടുള്ള വോയ്സ് ക്ലിപ്പുകൾ കേട്ട് ഞെട്ടിപ്പോയി. വാവാച്ചി എന്ന ഓമനപ്പേരല്ലാതെ പേരു പോലും അവളെ ആരും വിളിച്ചിരുന്നില്ല.’–രവീന്ദ്രൻ പറയുന്നു.

Also Read:പെറ്റി അടയ്ക്കാത്തതിന് മൂന്നു വയസ്സുകാരിയെ കാറിൽ പൂട്ടിയിട്ട് പൊലീസ്: പരാതിയുമായി മാതാപിതാക്കള്‍

താനുമായുള്ള വിവാഹം കഴിഞ്ഞതോടെ അവളെ ജീവിക്കാൻ അനുവദിക്കില്ലെന്നും അവളുമായി സഹകരിക്കില്ലെന്നും സുനിഷയുടെ വീട്ടുകാർ പറഞ്ഞതായി വിജീഷ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നുണ്ട്. നിസ്സാരകാര്യങ്ങൾക്ക് കലഹിക്കുന്ന സ്വഭാവം സുനിഷയ്ക്കുണ്ടായിരുന്നു. ചെറിയ കുട്ടികളുടെ സ്വഭാവമായിരുന്നെന്നും വിജീഷ് പറയുന്നു.

‘വീട്ടിൽ ആരും സുനിഷയോട് മോശമായി പെരുമാറിയിട്ടില്ല. പെട്ടെന്നു പിണങ്ങുന്ന സ്വഭാവമായിരുന്നതിനാൽ വഴക്കുപോലും പറയാൻ ഭയമായിരുന്നു. എപ്പോഴും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നു. ഇതിനു മുൻപും ഒട്ടേറെ തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. ഇതു പേടിച്ച് മുകൾനിലയിലെ ശുചിമുറിയുടെ വാതിൽ പൊളിച്ചുമാറ്റിയിരുന്നു’, വിജീഷ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button