ദുബായ്: ദുബായ് പോലീസിന് നന്ദി അറിയിച്ച് സൗദിയിലെ ടിവി അവതാരക ലൂജൈൻ ഒമ്രാൻ. കാർ ഷോറൂമുകാരുമായുള്ള തർക്കം പരിഹരിച്ചതിനാണ് ലൂജൈൻ ഒമ്രാൻ ദുബായ് പോലീസിനോട് നന്ദി പറഞ്ഞത്. പോലീസിന്റെ സമയോചിതമായ ഇടപെടലിനും നടപടികൾക്കും അവതാരക നന്ദി അറിയിച്ചു.
കാർ വിൽപ്പന നടത്താൻ ശ്രമിക്കവെയാണ് ടിവി അവതാരക ലൂജൈൻ ഒമ്രാൻ കബളിപ്പിക്കപ്പെട്ടത്. തുടർന്ന് ഇവർ പരാതിയുമായി ദുബായ് പോലീസിനെ സമീപിച്ചു. ഉടർ തന്നെ പോലീസ് വേണ്ട നടപടികൾ സ്വീകരിക്കുകയും ടിവി അവതാരകയ്ക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുകയും ചെയ്തു.
തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ ഇടപാടുകൾ നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഉത്പ്പന്നങ്ങൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതുവരെ ആരും രേഖകളിൽ ഒപ്പിടാൻ പാടില്ലെന്നും പോലീസ് നിർദ്ദേശിച്ചു.
Post Your Comments