Life Style

എണ്ണമയമുള്ള ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എണ്ണമയം കൂടുതലുള്ള ചര്‍മ്മത്തിന് പ്രത്യേക ശ്രദ്ധ വേണമെന്ന് പലപ്പോഴും ചര്‍മ്മ സംരക്ഷണ വിദഗ്ദ്ധര്‍ പറയാറുണ്ട്. കാരണം, എണ്ണമയം ഉള്ള ചര്‍മ്മം കൈകാര്യം ചെയ്യുന്നത് അത്രയധികം ബുദ്ധിമുട്ടാണ്. എണ്ണമയമുള്ള ചര്‍മ്മത്തെ ചുറ്റിപ്പറ്റിയുള്ള ധാരാളം മിഥ്യാധാരണകളുണ്ട്, അത് എങ്ങനെ ശരിയായി അല്ലെങ്കില്‍ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്ന് നോക്കാം

ഭക്ഷണക്രമവും സുന്ദരവുമായ ചര്‍മ്മവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. നാം കഴിക്കുന്ന ഭക്ഷണം അനുസരിച്ച് എണ്ണയുടെ ഉല്‍പ്പാദനം കൂടും അതുകൊണ്ടുതന്നെ വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

 

രാവിലെയും രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനും മുമ്പ് ഫെയ്സ്വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് അമിതമായ ഓയില്‍ ഉല്പാദം തടയാന്‍ സഹായിക്കും. മുഖം കഴുകിയതിന് ശേഷം കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖം തുടച്ചെടുക്കുന്നതും എണ്ണമയം മാറാന്‍ സഹായിക്കും.

 

കറ്റാര്‍ വാഴ മുഖത്ത് പുരട്ടുന്നത് വളരെ നല്ലതാണ്. ഇതിന് മുഖത്തെ എണ്ണമയം വലിച്ചെടുക്കാനുള്ള കഴിവുണ്ട്. കൂടാതെ ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.

നാരങ്ങാ നീര് മുഖത്ത് പുരട്ടുന്നതും നല്ലതാണ്. നല്ലൊരു ടോണര്‍ ആയി പ്രവര്‍ത്തിക്കുന്ന ഒന്നാണിത്. നാരങ്ങാ നീരും എണ്ണമയമുള്ള ചര്‍മ്മത്തെ വൃത്തിയാക്കുന്നു.

 

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ നാച്വറലായ ഫേസ് പാക്ക് മുഖത്തിടുക. ചന്ദനം, മുള്‍ട്ടാനി മിട്ടി, മഞ്ഞല്‍ എന്നിവ കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഇടാവുന്നതാണ്. ചര്‍മ്മത്തില്‍ നിന്നുള്ള അധിക എണ്ണ ആഗിരണം ചെയ്യുന്നതിനാല്‍ എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് ഇത് ഇടുന്നത് മികച്ചതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button