KeralaLatest NewsNews

കിറ്റും പെന്‍ഷനും, പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളെന്ന് അവകാശപ്പെട്ട് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. രണ്ട് കൊവിഡ് പാക്കേജുകളും പെന്‍ഷന്‍ വിതരണവും ഓണക്കിറ്റ് അടക്കമുളള ഭക്ഷ്യക്കിറ്റ് വിതരണവും എല്ലാം സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് കെ.എന്‍ ബാലഗോപാല്‍ വിശദീകരിക്കുന്നു.

Read Also : മോദി സര്‍ക്കാരിനെ ഭീകരര്‍ ഭയപ്പെടുന്നു, ഇന്ത്യയോട് അവര്‍ കളിക്കില്ല

‘രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടാന്‍ രണ്ടു പാക്കേജുകളാണ് ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പാക്കേജിലെ പ്രഖ്യാപനങ്ങളില്‍ ബഹു ഭൂരിപക്ഷവും നടപ്പിലാക്കാന്‍ കഴിഞ്ഞു. ഇരുപതിനായിരം കോടിയുടെ രണ്ടാം കോവിഡ് പാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രഖ്യാപനങ്ങളും നടപ്പിലാക്കാന്‍ സാധിച്ചു. നേരിട്ട് പണമെത്തിക്കുന്ന പദ്ധതികളുടെ എണ്‍പത് ശതമാനവും പൂര്‍ത്തിയായി. സാമ്പത്തിക പുനരരുജ്ജീവന പാക്കേജ് നടപ്പിലാക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നബാര്‍ഡ്, വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി നടന്നു വരികയാണ്’ – ബാലഗോപാല്‍ പറഞ്ഞു.

‘ രണ്ടു മാസത്തെ പെന്‍ഷനും സ്പെഷ്യല്‍ കിറ്റും നല്‍കിക്കഴിഞ്ഞു . പുതുക്കിയ ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കി വരികയാണ്. മാറ്റി വെച്ച ശമ്പളത്തിന്റെ 500 കോടി രൂപ വീതമുള്ള നാലു ഗഡു കുടിശ്ശികകളും പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ 1300 കോടി രൂപ വീതമുള്ള രണ്ടു ഗഡു കുടിശ്ശികകളും നല്‍കി കഴിഞ്ഞു’ -ധനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button