CinemaMollywoodLatest NewsEntertainment

റോമന്‍സ്,വിശുദ്ധന്‍,ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ ക്രൈസ്തവ ബിംബങ്ങളെ തകര്‍ത്തു: ഡോ സാമുവല്‍ മാര്‍ഐറേനിയോസ് മെത്രോപൊലിത്ത

ഒരുകാലത്ത് മലയാള സിനിമയില്‍ അവതരിപ്പിച്ചിരുന്ന ക്രൈസ്തവ ബിംബങ്ങള്‍ വളരെ നല്ല രീതിയിലുള്ളതായിരുന്നുവെന്നും, എന്നാല്‍ ഇന്ന് ചില സിനിമകള്‍ ക്രൈസ്തവ ബിംബങ്ങളെ തകര്‍ക്കുക എന്ന കൃത്യമായ അജണ്ടയോടെ പ്രവര്‍ത്തിക്കുകയുമാണെന്ന് ഡോ. സാമുവല്‍ മാര്‍ഐറേനിയോസ് മെത്രോപൊലിത്ത. ആദ്യകാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് റോമന്‍സ്, വിശുദ്ധന്‍ പോലുള്ള ചിത്രങ്ങളില്‍ ക്രൈസ്തവ ബിംബങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇത് ഒരു തരം ബിസിനസ് ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാണാപ്പുറങ്ങള്‍, ഈശോയും ഈശോ സിനിമയും എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കവെയാണ് ആരോപണം ഉന്നയിച്ചത്.

ഡോ സാമുവല്‍ മാര്‍ഐറേനിയോസ് മെത്രോപൊലിത്തയുടെ വാക്കുകള്‍: ’80-90 കാലഘട്ടങ്ങളില്‍ മലയാള സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്ന ക്രൈസ്തവ ബിംബങ്ങള്‍ വളരെ നല്ല രീതിയിലുള്ളവയായിരുന്നു. അതിന് ശേഷമാണ് റോമന്‍സ്, വിശുദ്ധന്‍ എന്നീ ചിത്രങ്ങള്‍ വന്നത്. അതിലെ സമീപനങ്ങളില്‍ മാറ്റം വന്നു. ഇതൊരു തരം ബിസിനസ് ട്രെന്റായി മാറിക്കഴിഞ്ഞു. ഇനി ഈശോ എന്ന സിനിമ റിലീസ് ചെയ്താല്‍ യാതൊരു പരസ്യവും കൊടുക്കാതെ തന്നെ നിര്‍മ്മാതാക്കള്‍ക്ക് വലിയ സമ്പത്ത് ഉണ്ടാക്കാന്‍ സാധിക്കും. ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട് എന്നതാണ് സത്യം. എന്നാല്‍ ഈ അജണ്ടക്ക് പിന്നില്‍ ആരാണ് എന്നുള്ളതിനെ കുറിച്ച് എനിക്ക് കൃത്യമായൊരു ഉത്തരം നല്‍കാനാവില്ല.

ലൂസിഫര്‍ എന്ന പേര് കോടികളെ കൊണ്ട് പറയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സിനിമയിറങ്ങി ഒരു വര്‍ഷത്തിനിടയില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത വാക്ക് ഇലുമിനാറ്റി അല്ലെങ്കില്‍ ലൂസിഫര്‍ എന്നതാണ്. മുടി വെട്ടുന്ന രീതികളിലും വലത് ചെവിയില്‍ കടുക്കനിടുന്നതിലെല്ലാം ഇത്തരം പൈശാചിക ശക്തികളുടെ ബിംബങ്ങള്‍ വ്യക്തമാണ്. മമ്മൂട്ടി വലത് ചെവിയില്‍ കടുക്കനിടുന്നത് കോടികള്‍ വാങ്ങിയിട്ടാണ്.’ എന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button